x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'യൂ​ട്യൂ​ബ് നോ​ക്കി' വീ​ട്ടി​ൽ പ്ര​സ​വം; ര​ക്ത​സ്രാ​വം ക​ടു​ത്ത​തോ​ട‌െ ത​മി​ഴ്‌​നാ​ട്ടി​ൽ യു​വ​തി മ​രി​ച്ചു

വെബ് ഡെസ്ക്
Published: June 30, 2026 09:47 PM IST | Updated: June 30, 2026 09:47 PM IST

'പ്ര​കൃ​തി​ദ​ത്ത' രീ​തി​യി​ൽ പ്ര​സ​വി​ക്കാ​ൻ ശ്ര​മി​ച്ചതിനെ തുടർന്ന് മരിച്ച മു​പ്പ​ത്തി​ര​ണ്ടു​കാ​രി ശശികല

തി​രു​പ്പൂ​ർ: ആ​ശു​പ​ത്രി​യി​ലെ പ്ര​സ​വ​വും അ​ലോ​പ്പ​തി ചി​കി​ത്സ​യും ഒ​ഴി​വാ​ക്കി വീ​ട്ടി​ൽ 'പ്ര​കൃ​തി​ദ​ത്ത' രീ​തി​യി​ൽ പ്ര​സ​വി​ക്കാ​ൻ ശ്ര​മി​ച്ച മു​പ്പ​ത്തി​ര​ണ്ടു​കാ​രി അ​മി​ത ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​പ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ ശ​ശി​ക​ല​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് കൊ​ള​ന്തൈ​സാ​മി​ക്കെ​തി​രെ പോ​ലീ​സ് ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ത്തു. വീ​ട്ടി​ൽ പ്ര​സ​വി​ക്കാ​ൻ കു​ടും​ബം യൂ​ട്യൂ​ബ് ദൃ​ശ്യ​ങ്ങ​ളെ​യാ​ണ് ആ​ശ്ര​യി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ആ​ദ്യ പ്ര​സ​വം സി​സേ​റി​യ​ൻ ആ​യി​രു​ന്ന​തി​നെ തു​ട​ർ​ന്ന് ശ​ശി​ക​ല​യ്ക്ക് അ​ലോ​പ്പ​തി ചി​കി​ത്സ​യോ​ട് ക​ടു​ത്ത വി​മു​ഖ​ത തോ​ന്നി​യി​രു​ന്നു. ര​ണ്ടാ​മ​ത്തെ പ്ര​സ​വ​ത്തി​ൽ സി​സേ​റി​യ​ൻ ഒ​ഴി​വാ​ക്കാ​നും പ്ര​കൃ​തി​ദ​ത്ത​മാ​യ രീ​തി​യി​ൽ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കാ​നു​മാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം. ഇ​തി​നാ​യി സ​ർ​ക്കാ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ര​ന്ത​ര​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ലു​ള്ള പ​രി​ശോ​ധ​ന​ക​ളും ഇ​വ​ർ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ൽ വെ​ച്ച് ശ​ശി​ക​ല ആ​രോ​ഗ്യ​വാ​നാ​യ ഒ​രു കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യെ​ങ്കി​ലും, പ്ര​സ​വ​ത്തി​ന് ശേ​ഷം പ്ലാ​സ​ന്‍റ പു​റ​ത്തെ​ടു​ക്കാ​നാ​കാ​തെ വ​രി​ക​യും ക​ടു​ത്ത ര​ക്ത​സ്രാ​വം ഉ​ണ്ടാ​കു​ക​യു​മാ​യി​രു​ന്നു. നി​ല വ​ഷ​ളാ​യ​തോ​ടെ യു​വ​തി​യെ ആ​ദ്യം പെ​രു​ന്തു​റൈ​യി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ഞ്ഞ് നി​ല​വി​ൽ സു​ര​ക്ഷി​ത​മാ​യി​രി​ക്കു​ന്നു.

കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് പ​രാ​തി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും പോ​ലീ​സ് സ്വ​മേ​ധ​യാ ഭ​ർ​ത്താ​വി​നെ​തി​രെ ന​ര​ഹ​ത്യ​യ്ക്കും നാ​ഷ​ണ​ൽ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പും സ​മാ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

Tags : Tamil Nadu woman hemorrhage Pregnancy Latest News

Recent News

Corehub Up