x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സ്; ഒ​രു പ്ര​തി​ക്ക് ജാ​മ്യം


Published: June 24, 2026 08:21 PM IST | Updated: June 24, 2026 08:21 PM IST

കൊ​ച്ചി: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളും എ​ക്സാ​ലോ​ജി​ക് ക​മ്പ​നി ഉ​ട​മ​യു​മാ​യ വീ​ണാ വി​ജ​യ​ൻ ഉ​ൾ​പ്പെ​ട്ട മാ​സ​പ്പ​ടി കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റെ​യ്ഡി​നെ​ത്തി​യ ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രു പ്ര​തി​ക്ക് ജാ​മ്യം.

കേ​സി​ലെ ഒ​ൻ​പ​താം പ്ര​തി​യാ​യ ഹ​രീ​ഷ് കു​മാ​റി​നാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. കേ​സി​ൽ ജാ​മ്യം ല​ഭി​ക്കു​ന്ന ആ​ദ്യ പ്ര​തി​യാ​ണ് ഹ​രീ​ഷ് കു​മാ​ർ. പ്ര​തി​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് പ്രോ​സി​ക്യൂ​ഷ​നും പോ​ലീ​സും കോ​ട​തി​യെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ജാ​മ്യം.

അ​തേ​സ​മ​യം മാ​സ​പ്പ​ടി കേ​സി​ല്‍ നി​ർ​ണാ​യ​ക രേ​ഖ​ക​ൾ ഇ​ഡി​ക്ക് ല​ഭി​ച്ചു. എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള 134 രേ​ഖ​ക​ളാ​ണ് ല​ഭി​ച്ച​ത്. മാ​സ​പ്പ​ടി കേ​സി​ൽ‌ എ​ക്സാ​ലോ​ജി​ക് ക​മ്പ​നി ഉ​ട​മ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ളു​മാ​യ വീ​ണ​യെ ചോ​ദ്യം ചെ​യ്യു​ന്ന​ത് ഈ ​രേ​ഖ​ക​ൾ കൂ​ടി മു​ൻ​നി​ർ​ത്തി​യാ​യി​രി​ക്കും.

കു​റ്റ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള രേ​ഖ​ക​ൾ സം​ബ​ന്ധി​ച്ച് നേ​ര​ത്തെ കോ​ട​തി ഉ​ത്ത​ര​വാ​യി​രു​ന്നെ​ങ്കി​ലും എ​സ്എ​ഫ്ഐ​ഒ​യി​ൽ രേ​ഖ​ക​ൾ ല​ഭി​ക്കാ​ൻ വൈ​കി​യി​രു​ന്നു. ജൂ​ൺ 29ന് ​ആ​ണ് വീ​ണ​യെ ഇ​ഡി വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ക.

Tags : ED kerala police crime news bail cpm

Recent News

Corehub Up