x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൽ​ക്ക​ത്ത​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം; മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി


Published: June 24, 2026 05:00 PM IST | Updated: June 24, 2026 05:00 PM IST

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്ത​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് മൂ​ന്ന് മ​ര​ണം. ‌‌ത​ര​ത​ല ബ്രേ​സ് ബ്രി​ഡ്ജ് റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​മു​ള്ള ഗോ​ഡൗ​ണി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് ആ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ഏ​ഴ് തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. മ​ര​ണ സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. കെ​ട്ടി​ട അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ല്‍ 30ൽ ​അ​ധി​കം ആ​ളു​ക​ൾ കു​ടു​ങ്ങി കി​ട​പ്പു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ന്ന​ത്.

സം​ഭ​വ സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി സു​വേ​ന്ദു അ​ധി​കാ​രി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തു​ന്നു​ണ്ട്.

 

Tags : Building collapses Kolkata west bengal

Recent News

Corehub Up