x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​ൻ: പ​ഠ​ന​ത്തി​നാ​യി വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ച് സ​ർ​ക്കാ​ർ


Published: June 24, 2026 01:49 PM IST | Updated: June 24, 2026 01:49 PM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വാ​ഹ​ന പ്രേ​മി​ക​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കി​ക്കൊ​ണ്ട്, വാ​ഹ​ന​ങ്ങ​ളി​ലെ മോ​ഡി​ഫി​ക്കേ​ഷ​നു​ക​ളെ​ക്കു​റി​ച്ച് (രൂ​പ​മാ​റ്റം) പ​ഠി​ക്കാ​ൻ സ​ർ​ക്കാ​ർ വി​ദ​ഗ്ധ സ​മി​തി​യെ നി​യോ​ഗി​ച്ചു. ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യി​ൽ ഗ​താ​ഗ​ത വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അം​ഗ​ങ്ങ​ളാ​വു​ക. ജൂ​ലൈ ഒ​ന്ന് മു​ത​ൽ സ​മി​തി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും.

നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് നി​യ​മ​പ​ര​മാ​യി ചെ​യ്യാ​വു​ന്ന മോ​ഡി​ഫി​ക്കേ​ഷ​നു​ക​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന് സ​മി​തി പ​രി​ശോ​ധി​ക്കും. വാ​ഹ​ന​ങ്ങ​ളി​ലെ സ്റ്റി​ക്ക​ർ ഒ​ട്ടി​ക്ക​ൽ, നി​റം മാ​റ്റം തു​ട​ങ്ങി​യ​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം​തി​രി​ച്ചാ​യി​രി​ക്കും പ​ഠ​നം. സ​മി​തി രൂ​പീ​ക​രി​ച്ച് 100 ദി​വ​സ​ത്തി​ന​കം ആ​ദ്യ റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വി​ദ​ഗ്ധ​രെ​യും ഈ ​സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.

റോ​ഡ​പ​ക​ട​ങ്ങ​ൾ ശാ​സ്ത്രീ​യ​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം 'പോ​സ്റ്റ് ആ​ക്സി​ഡ​ന്റ് ക​മ്മി​റ്റി'​രൂ​പീ​ക​രി​ക്കും. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് , പോ​ലീ​സ്, പി​ഡ​ബ്ല്യു​ഡി, കെ​എ​സ്ഇ​ബി, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ പ്ര​തി​നി​ധി​ക​ൾ ഈ ​സ​മി​തി​യി​ൽ ഉ​ണ്ടാ​കും.

അ​പ​ക​ട​ങ്ങ​ൾ ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ ത​ക​രാ​റു​ക​ളോ മ​റ്റ് ബാ​ഹ്യ​ഘ​ട​ക​ങ്ങ​ളോ കാ​ര​ണ​മാ​യി​ട്ടു​ണ്ടോ എ​ന്ന് പി​ഡ​ബ്ല്യു​ഡി ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ പ​രി​ശോ​ധി​ക്കും. അ​പ​ക​ട​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ കാ​ര​ണം ക​ണ്ടെ​ത്തി ഭാ​വി​യി​ൽ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണ് സ​മി​തി​യു​ടെ ല​ക്ഷ്യം.

Tags : VD Satheesan Motor Vehicles Latest News

Recent News

Corehub Up