തിരുവനന്തപുരം: എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പ്രതിഷേധക്കാർ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്. സംഭവത്തിൽ പോലീസ് കേസെടുക്കും.
പ്രതിഷേധം നടത്തിയ സ്ഥലത്തുനിന്ന് ബ്ലേഡുകൾ കണ്ടെടുത്തിട്ടുണ്ട്. ഈ ബ്ലേഡുകൾ ഉപയോഗിച്ച് പ്രതിഷേധക്കാർ തങ്ങളെ ആക്രമിച്ചുവെന്നാണ് പോലീസിന്റെ ആരോപണം. ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളും ക്യാമറാ ദൃശ്യങ്ങളുമടക്കം പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.
സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരേയായിരുന്നു എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ച്. സമരം സംഘർഷത്തിലേക്ക് നീങ്ങിയതോടെ പ്രതിഷേധക്കാർക്ക് നേരെ പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പോലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തിവീശുകയും ചെയ്തിരുന്നു.
Tags : SFI march attacked with blade police