x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജഡ്ജിയുടെ മകനെതിരെ നരഹത്യാക്കുറ്റം; കൂടുതൽ വകുപ്പുകൾ ചുമത്തും

വെബ് ഡെസ്ക്
Published: October 25, 2026 07:36 PM IST | Updated: October 25, 2026 07:36 PM IST

അപകടമുണ്ടാക്കിയ കാർ, ജയബാലകൃഷ്ണൻ

കൊച്ചി: ചേരാനല്ലൂരിൽ അമിതവേഗത്തിലെത്തിയ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതിയായ പതിനേഴുകാരനെതിരെ പൊലിസ് നരഹത്യാക്കുറ്റം ചുമത്തി. അഡീഷണൽ ജഡ്ജിയുടെ മകനാണ് കേസിലെ പ്രതി.

ആദ്യം ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 281-ാം വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് ചുമത്തിയിരുന്നത്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പൊലിസ് നടപടി വലിയ വിവാദങ്ങൾക്കും കടുത്ത വിമർശനനങ്ങൾക്കും വഴിവെച്ചിരുന്നു.

ഇതിനു പിന്നാലെ സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിയോജിപ്പ് പ്രകടിപ്പിക്കുകയും ഡിജിപി കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തതോടെയാണ് അന്വേഷണ സംഘം നിലപാട് കടുപ്പിച്ചത്.

ഇതിന്‍റെ അടിസ്ഥാനത്തിൽ, ജാമ്യമില്ലാ വകുപ്പായ ബിഎൻഎസ് 105 (നരഹത്യാക്കുറ്റം) ഉൾപ്പെടെയുള്ള കൂടുതൽ ഗൗരവമേറിയ വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തുകയായിരുന്നു. നിയമനടപടികളുടെ ഭാഗമായി പ്രതിയെ പൊലിസ് വീണ്ടും കസ്റ്റഡിയിലെടുക്കും.

Tags : CheranalloorRoadAccident Judge Accident Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up