x
ad
Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; ചേരാനെല്ലൂർ അപകടത്തിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് ചെന്നിത്തല

വെബ് ഡെസ്ക്
Published: October 25, 2026 08:33 PM IST | Updated: October 25, 2026 08:33 PM IST

രമേശ് ചെന്നിത്തല

തിരുവനന്തപുരം: പിഎസ്‍സി ചെയർമാനെ നീക്കാനായി മുൻ ​ഗവർണർ രാജേന്ദ്ര ആർലേക്കർ രാഷ്ട്രപതിക്ക് ശിപാർശ നൽകിയത് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ​ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്നും സർക്കാരിനെ അറിയിച്ചിട്ടായിരിക്കില്ല ​ഗവർണർ കത്തയച്ചതെന്നും ചെന്നിത്തല പറഞ്ഞു.

പിഎസ്‍സിക്ക് എതിരേ ധാരാളം പരാതികൾ ലഭിക്കുന്നുണ്ട്. ക്രമക്കേടുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിൽ നടക്കും. കോടതിയുടെ വിമർശനത്തെ ശരിയായ അർഥത്തിൽ ഉൾക്കൊള്ളുന്നു. പിഎസ്‍സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ചേരാനെല്ലൂർ വാഹനാപകടത്തിൽ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും മരിച്ച ജയപാലകൃഷ്ണന്‍റെ ബന്ധുക്കൾക്ക് ആശങ്ക വേണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Tags : RameshChennithala Governor Punished Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up