Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacked With Blade

എ​സ്എ​ഫ്ഐ മാ​ർ​ച്ചി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ ബ്ലേ​ഡു​കൊ​ണ്ട് ആ​ക്ര​മി​ച്ചെ​ന്ന് പോ​ലീ​സ്; കേ​സെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നി​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ ബ്ലേ​ഡു​കൊ​ണ്ട് ആ​ക്ര​മി​ച്ചെ​ന്ന് പോ​ലീ​സ്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കും.

പ്ര​തി​ഷേ​ധം ന​ട​ത്തി​യ സ്ഥ​ല​ത്തു​നി​ന്ന് ബ്ലേ​ഡു​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​ബ്ലേ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​ർ ത​ങ്ങ​ളെ ആ​ക്ര​മി​ച്ചു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ആ​രോ​പ​ണം. ബ്ലേ​ഡ് കൊ​ണ്ടു​വ​ന്ന​ത് ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​ൻ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും ക്യാ​മ​റാ ദൃ​ശ്യ​ങ്ങ​ളു​മ​ട​ക്കം പ​രി​ശോ​ധി​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

സ​ഹ​ക​ര​ണ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ഫീ​സ് വ​ർ​ധ​ന​വി​നെ​തി​രേ​യാ​യി​രു​ന്നു എ​സ്എ​ഫ്ഐ​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച്. സ​മ​രം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ പോ​ലീ​സ് പ​ല​ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ പോ​ലീ​സ് ലാ​ത്തി​വീ​ശു​ക​യും ചെ​യ്തി​രു​ന്നു.

Latest News

Corehub Up