x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ; നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു, മൂ​ന്ന് പേ​രെ കാ​ണാ​താ​യി


Published: June 24, 2026 02:58 PM IST | Updated: June 24, 2026 02:58 PM IST

ഇ​റ്റാ​ന​ഗ​ർ: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ലോ​വ​ർ സു​ബാ​ൻ​സി​രി ജി​ല്ല​യി​ൽ ശ​ക്ത​മാ​യ പെ​യ്ത മ​ഴ​യി​ൽ വ​ൻ നാ​ശ​ന​ഷ്ടം. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മൂ​ന്നു​പേ​രെ കാ​ണാ​താ​യി.

ക​ന​ത്ത മ​ഴ​യി​ൽ ന​ദി​ക​ളി​ലെ ജ​ല​പ്ര​വാ​ഹം അ​പ​ക​ട​ക​ര​മാം​വി​ധം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ​ന്യാ​ർ ലോ​വ​ർ ഹൈ​ഡ്രോ​ഇ​ല​ക്ട്രി​ക് പ്രോ​ജ​ക്ടി​ലെ സ്പി​ൽ​വേ ഗേ​റ്റ് അ​ധി​കൃ​ത​ർ തു​റ​ന്നു​വി​ട്ടു. ഇ​തോ​ടെ, യാ​സാ​ലി സ​ർ​ക്കി​ളി​ന് കീ​ഴി​ലു​ള്ള പൂ​സ​ക്ക് സ​മീ​പ​മു​ള്ള നീ​പ്കോ പ്രോ​ജ​ക്ട് കോ​ള​നി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​ത് പ്ര​ള​യ​ത്തി​ന് കാ​ര​ണ​മാ​യി. വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് കോ​ള​നി​യി​ലും പ​രി​സ​ര​ത്തെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. 18 വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കി. ധേ​മാ​ജി, ല​ഖിം​പു​ർ, ബി​ശ്വ​നാ​ഥ്, സോ​നി​ത്പു​ർ ജി​ല്ല​ക​ളി​ൽ ജ​ല​പ്ര​വാ​ഹം നാ​ശം വി​ത​ക്കാ​നി​ട​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. അ​യ​ൽ​സം​സ്ഥാ​ന​മാ​യ ആ​സാ​മി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Tags : Heavy rain house collapse missing

Recent News

Corehub Up