x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ഭ​ര​ണ​പ്ര​തി​സ​ന്ധി​യി​ൽ; സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ശി​വ​ന്‍​കു​ട്ടി


Published: June 24, 2026 01:27 PM IST | Updated: June 24, 2026 01:27 PM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ 20 കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ സ​ത്യ​പ്ര​തി​ജ്ഞ റ​ദ്ദാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി​യി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. ന​ട​പ​ടി നേ​രി​ടു​ന്ന കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ പ​ങ്കെ​ടു​ത്ത കൗ​ണ്‍​സി​ല്‍ യോ​ഗ​ങ്ങ​ളി​ലെ തീ​രു​മാ​ന​ങ്ങ​ള്‍​ക്ക് നി​യ​മ​സാ​ധു​ത​യു​ണ്ടാ​കി​ല്ല. അ​തീ​വ ഗൗ​ര​വ​മു​ള്ള പ്ര​ശ്‌​ന​മാ​ണി​തെ​ന്നും നി​ല​വി​ല്‍ ന​ഗ​ര​സ​ഭ ഭ​ര​ണ​പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ശി​വ​ൻ​കു​ട്ടി പ്ര​തി​ക​രി​ച്ചു.

ര​ണ്ട് കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ ഹാ​ജ​രാ​കാ​ത്ത ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ കാ​പ്പ കേ​സി​ല്‍ ജ​യി​ലി​ലാ​ണ്. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ ചേ​ര്‍​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ങ്ങ​ളി​ലെ തീ​രു​മാ​ന​ങ്ങ​ള്‍​ക്ക് നി​യ​മ​സാ​ധു​ത ഉ​ണ്ടോ എ​ന്ന​ത് പ്ര​ധാ​ന വി​ഷ​യ​മാ​ണെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​സ​ന്ധി​യി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും ശി​വ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : v sivankutty thiruvananthapuram corporation governance crisis

Recent News

Corehub Up