x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊച്ചിയില്‍ റെയില്‍വേ ട്രാക്ക് കാണാതായി; ദുരൂഹതയേറുന്നു, അന്വേഷണം

കൊച്ചി ബ്യൂറോ
Published: June 24, 2026 11:56 AM IST | Updated: June 24, 2026 11:56 AM IST

കൊച്ചി: എറണാകുളം വില്ലിംഗ്ടൺ ഐലന്‍ഡിലെ വാര്‍ഫിലേക്കുള്ള റെയില്‍ പാതയില്‍ അര കിലോമീറ്ററോളം ട്രാക്ക് കാണാതായ സംഭവത്തില്‍ ദുരൂഹത. ഐലന്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിലെ ഒരു ഭാഗമാണ് അപ്രത്യക്ഷമായതായി കണ്ടെത്തിയത്.

ട്രാക്കുകള്‍ മോഷ്ടിച്ചു കൊണ്ടുപോയതാകാമെന്ന സംശയത്തിലാണ് അധികൃതര്‍. സിഐഎസ്എഫും ആര്‍പിഎഫും ഉള്‍പ്പെടെയുള്ള സുരക്ഷാസേനകളുടെ കര്‍ശന നിരീക്ഷണത്തിലുള്ള കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്‍റെ ഭൂമിയിലാണ് സംഭവം നടന്നിരിക്കുന്നത്.

നിലവില്‍ ട്രെയിന്‍ സര്‍വീസുകള്‍ ഇല്ലാത്ത പാതയായതിനാല്‍ ഏറെക്കാലമായി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. മുമ്പ് ഈ മേഖലയിലെ റെയില്‍വേ ഗര്‍ഡറുകള്‍ അഴിച്ചുമാറ്റി അറ്റകുറ്റപ്പണികള്‍ നടത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു.

അതിന്‍റെ മറവില്‍ ട്രാക്കുകള്‍ നീക്കം ചെയ്തതാണോ എന്നും റെയില്‍വേ അധികൃതര്‍ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.

Tags : Railway track missing Kochi investigation

Recent News

Corehub Up