കൊച്ചി: ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി. പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയാണ് കോടതി റദ്ദാക്കിയത്.
നാലാഴ്ചയ്ക്കകം സുനിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം. തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്ത 20 അംഗങ്ങളുടെ സത്യപ്രതിജ്ഞ റദ്ദാക്കിയതിന് പിന്നാലെയാണ് കോടതി നടപടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ദൈവത്തിന്റെ അനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ എന്നായിരുന്നു സുനിലിന്റെ സത്യപ്രതിജ്ഞാ വാചകം. വടക്കഞ്ചേരി പഞ്ചായത്തിലെ എൽഡിഎഫ് അംഗം സി.കണ്ണനാണ് സുനിലിനെതിരേ ഹർജി നൽകിയത്.
Tags : Oommen Chandy oath taken High Court