x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​വ​ള​ത്തെ വ​യോ​ധി​ക​ന്‍റെ മ​ര​ണം കൊ​ല​പാ​ത​കം; മ​ക​ൻ അ​റ​സ്റ്റി​ൽ


Published: June 24, 2026 12:55 PM IST | Updated: June 24, 2026 01:16 PM IST

തി​രു​വ​ന​ന്ത​പു​രം: കോ​വ​ളം വെ​ള്ളാ​റി​ൽ വ​യോ​ധി​ക​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് ക​ണ്ടെ​ത്ത​ൽ. കോ​വ​ളം വെ​ള്ളാ​ർ സ്വ​ദേ​ശി സു​രേ​ന്ദ്ര​ൻ (64) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ മൂ​ത്ത മ​ക​ൻ രാ​ജീ​വി​നെ കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്കെ​തി​രേ കൊ​ല​പാ​ത​കു​റ്റം ചു​മ​ത്തി കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

സു​രേ​ന്ദ്ര​നും രാ​ജീ​വും ത​മ്മി​ൽ വ​സ്തു പ​ങ്കി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് മ​ദ്യ​പി​ച്ചെ​ത്തി​യ രാ​ജീ​വും സു​രേ​ന്ദ്ര​നും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി. ഇ​തി​നി​ടെ രാ​ജീ​വ് സു​രേ​ന്ദ്ര​ന്‍റെ ക​ഴു​ത്തി​ൽ കു​ത്തി​പ്പി​ടി​ച്ച് ത​ള്ളി​യി​രു​ന്നു. ആ ​വീ​ഴ്ച​യി​ലാ​ണ് സു​രേ​ന്ദ്ര​ൻ മ​ര​ണ​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു സു​രേ​ന്ദ്ര​ൻ. അ​മ്മ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മ​റ്റു മ​ക്ക​ൾ വീ​ട്ടി​ൽ എ​ത്തു​മ്പോ​ൾ സു​രേ​ന്ദ്ര​ൻ നി​ല​ത്ത് ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

സു​രേ​ന്ദ്ര​ന്‍റെ ക​ഴു​ത്തി​ലും മ​റ്റു​മു​ള്ള ന​ഖ​ത്തി​ന്‍റെ പാ​ടു​ക​ൾ ക​ണ്ട​തോ​ടെ പോ​ലീ​സി​ന് സം​ശ​യം തോ​ന്നു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് മൂ​ത്ത മ​ക​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

Tags : kovalam property dispute murder

Recent News

Corehub Up