x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്‌​ഐ​മാ​ർ​ക്ക് വീ​ണ്ടും സ്റ്റേ​ഷ​ൻ ചു​മ​ത​ല; ആ​ഭ്യ​ന്ത​ര അ​ഴി​ച്ചു​പ​ണി​യി​ൽ പോ​ലീ​സ് സേ​ന​യ്ക്കു​ള്ളി​ൽ ക​ടു​ത്ത ആ​ശ​ങ്ക


Published: June 24, 2026 10:26 AM IST | Updated: June 24, 2026 10:26 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഭ​ര​ണ​സം​വി​ധാ​നം അ​പ്പാ​ടെ പ​രി​ഷ്ക​രി​ക്കാ​നും, സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ ചു​മ​ത​ല വീ​ണ്ടും സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ​ക്ക് കൈ​മാ​റാ​നു​മു​ള്ള ഉ​ന്ന​ത​ത​ല സ​മി​തി​യു​ടെ ശു​പാ​ർ​ശ​യ്ക്കെ​തി​രെ സേ​ന​യ്ക്കു​ള്ളി​ൽ നി​ന്ന് ത​ന്നെ ക​ടു​ത്ത വി​യോ​ജി​പ്പും ആ​ശ​ങ്ക​ക​ളും ഉ​യ​രു​ന്നു. ഈ ​പു​തി​യ പ​രീ​ക്ഷ​ണം വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

മു​ൻ​പ് എ​സ്ഐ​മാ​ർ സ്റ്റേ​ഷ​ൻ ഭ​രി​ച്ചി​രു​ന്ന കാ​ല​ത്ത് ക​സ്റ്റ​ഡി മ​ർ​ദ​ന പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​യി​രു​ന്നു. 2016-17 കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ത് പ​രി​ധി​വി​ട്ട​പ്പോ​ഴാ​ണ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ എ​സ്എ​ച്ച്ഒ​മാ​രാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തും, അ​തി​ലൂ​ടെ ക​സ്റ്റ​ഡി പീ​ഡ​ന​ങ്ങ​ൾ വ​ലി​യ അ​ള​വി​ൽ കു​റ​യ്ക്കാ​നാ​യ​തും. വീ​ണ്ടും പ​ഴ​യ രീ​തി​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത് ലോ​ക്ക​പ്പു​ക​ളി​ൽ മൂ​ന്നാം​മു​റ തി​രി​ച്ചെ​ത്തി​ക്കാ​ൻ മാ​ത്ര​മേ ഉ​പ​ക​രി​ക്കൂ എ​ന്ന ഭീ​തി ശ​ക്ത​മാ​ണ്.

‌പു​തി​യ​താ​യി നേ​രി​ട്ട് നി​യ​മ​നം ല​ഭി​ക്കു​ന്ന, ഭ​ര​ണ​പ​ര​മോ നി​യ​മ​പ​ര​മോ ആ​യ പ്രാ​യോ​ഗി​ക പ​രി​ച​യ​മി​ല്ലാ​ത്ത എ​സ്‌​ഐ​മാ​ർ​ക്ക് പ​ദ​വി ന​ൽ​കു​ന്ന​ത് ഭ​ര​ണ​പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​കും. ദീ​ർ​ഘ​കാ​ല​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് സ്റ്റേ​ഷ​ൻ ചു​മ​ത​ല ല​ഭി​ക്കാ​തെ വ​രി​ക​യും, രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ള്ള​വ​ർ മാ​ത്രം ലോ​ക്ക​ൽ പോ​സ്റ്റിം​ഗു​ക​ൾ നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​കാം. ഇ​ത് നി​ഷ്പ​ക്ഷ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ബാ​ധി​ക്കും. 

ആ​വ​ശ്യ​ത്തി​ന് അം​ഗ​ബ​ല​മോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ ന​ൽ​കാ​തെ തു​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പു​തി​യ പോ​ക്സോ അ​ന്വേ​ഷ​ണ ഡി​വി​ഷ​നു​ക​ൾ, നി​ല​വി​ലെ നാ​ർ​ക്കോ​ട്ടി​ക് ഡി​വൈ​എ​സ്‌​പി ഓ​ഫീ​സു​ക​ൾ നേ​രി​ടു​ന്ന അ​തേ ദു​ര​വ​സ്ഥ​യി​ലാ​കും. നി​ല​വി​ലെ ഇ​ൻ​സ്പെ​ക്ട​ർ-​എ​സ്എ​ച്ച്ഒ സം​വി​ധാ​ന​ത്തി​ന്‍റെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഇ​ൻ​സ്പെ​ക്ട​ർ​മാ​രു​ടെ സ്ഥ​ല​മാ​റ്റ അ​ധി​കാ​രം റേ​ഞ്ച് ഡി​ഐ​ജി​മാ​ർ​ക്കോ ജി​ല്ലാ എ​സ്പി​മാ​ർ​ക്കോ ന​ൽ​കി​യാ​ൽ മാ​ത്രം മ​തി​യാ​കു​മെ​ന്നാ​ണ് പോ​ലീ​സ് സേ​ന​യ്ക്കു​ള്ളി​ലെ അ​ഭി​പ്രാ​യം.

Tags : Police Kerala Police Station House Officers Latest News

Recent News

Corehub Up