x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി പ്ര​തി​പ​ക്ഷം


Published: June 24, 2026 09:59 AM IST | Updated: June 24, 2026 09:59 AM IST

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​യാ​യ 'പി​എം ശ്രീ' ​സ​ഭ​യി​ൽ ഉ​ന്ന​യി​ക്കാ​നൊരുങ്ങി പ്ര​തി​പ​ക്ഷം. വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷാം​ഗം പി. ​പ്ര​സാ​ദ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ഉ​പ​സ​മി​തി​യു​ടെ സു​പ്ര​ധാ​ന യോ​ഗം ചേ​രുന്ന പശ്ചാത്തലത്തിലാണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഈ ​നീ​ക്കം.

പു​തു​ക്കി​യ സം​സ്ഥാ​ന ബ​ജ​റ്റ് ച​ർ​ച്ച​യ്ക്ക് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ മ​റു​പ​ടി പ​റ​യും. വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന് നി​കു​തി​യി​ള​വ് പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ വി​വാ​ദ തീ​രു​മാ​ന​ത്തി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റ​മു​ണ്ടാ​കു​മോ എ​ന്ന് ഇ​ന്ന​റി​യാം.

നി​കു​തി​യി​ള​വ് പി​ൻ​വ​ലി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യ്യാ​റാ​യി​ല്ലെ​ങ്കി​ൽ നി​യ​മ​സ​ഭ​യ്ക്കു​ള്ളി​ലും പു​റ​ത്തും ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം. 

Tags : PM SHRI CPM LDF Opposition Latest News

Recent News

Corehub Up