x
ad
Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ലാ​യി

വെബ് ഡെസ്ക്
Published: July 1, 2026 04:49 PM IST | Updated: July 1, 2026 04:49 PM IST

അറസ്റ്റിലായ സ​ഞ്ജു​രാ​ജ് മ​ൽ​ഹോ​ത്ര

ക​ണ്ണൂ​ർ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട പോ​ക്സോ കേ​സ് പ്ര​തി പി​ടി​യി​ലാ​യി. പു​നെ സ്വ​ദേ​ശി സ​ഞ്ജു​രാ​ജ് മ​ൽ​ഹോ​ത്ര​യാ​ണ് മ​ഹാ​ബ​ലേ​ശ്വ​റി​ൽ വ​ച്ച് പി​ടി​യി​ലാ​യ​ത്. പ്ര​തി​യെ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ക​ണ്ണൂ​രി​ൽ ലോ​ഡ്ജി​ൽ വ​ച്ച് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് സ​ഞ്ജു​രാ​ജ് മ​ൽ​ഹോ​ത്ര. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ ട്രെ​യി​ൻ ര​ത്ന​ഗി​രി​യി​ൽ എ​ത്തി​യ​പ്പോ​ൾ പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പൊ​ലീ​സു​കാ​ർ തൊ​ട്ട​ടു​ത്ത സ്റ്റേ​ഷ​നാ​യ സാ​വ​ന്ദ്‌​വാ​ടി​യി​ലി​റ​ങ്ങി പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​തേ​തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​യ​ത്. ഇ​യാ​ളെ ക​ണ്ണൂ​ര്‍ ടൗ​ണ്‍​സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

 

 

 

Tags : kerala police crime news kannur arrest pocso act

Recent News

Corehub Up