Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Glenn McGrath

മ​ഗ്രാ​ത്തി​ന്‍റെ റി​ക്കാ​ർ​ഡ് പ​ഴ​ങ്ക​ഥ; ടെ​സ്റ്റി​ൽ ച​രി​ത്രം കു​റി​ച്ച് മി​ച്ച​ൽ സ്റ്റാ​ർ​ക്ക്

സെ​ഞ്ചൂ​റി​യ​ൻ: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ പു​തു ച​രി​ത്രം കു​റി​ച്ച് ഓ​സ്ട്രേ​ലി​യ​ൻ പേ​സ​ർ മി​ച്ച​ൽ സ്റ്റാ​ർ​ക്ക്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ വി​യാ​ൻ മു​ൾ​ഡ​റെ പു​റ​ത്താ​ക്കി​യ​തോ​ടെ​യാ​ണ് സ്റ്റാ​ർ​ക്ക് ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ 450 വി​ക്ക​റ്റ് തി​ക​ച്ച​ത്. ഇ​തോ​ടെ ടെ​സ്റ്റി​ൽ 450 വി​ക്ക​റ്റ് നേ​ടു​ന്ന ആ​ദ്യ ഇ​ടം​കൈ​യ​ൻ പേ​സ​റെ​ന്ന നേ​ട്ട​വും സ്റ്റാ​ർ​ക്ക് സ്വ​ന്ത​മാ​ക്കി.

പ​ന്തു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 450 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ൾ നേ​ടു​ന്ന പേ​സ​റെ​ന്ന റി​ക്കാ​ർ​ഡും താ​രം തി​രു​ത്തി. ടെ​സ്റ്റി​ലെ ത​ന്‍റെ 20,577-ാം പ​ന്തി​ലാ​ണ് താ​രം 450-ാം വി​ക്ക​റ്റ് നേ​ടി​യ​ത്. ഇ​തി​ഹാ​സ ഓ​സ്ട്രേ​ലി​യ​ൻ പേ​സ​ർ ഗ്ലെ​ൻ മ​ഗ്രാ​ത്തി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യ​ത്. 23,474 പ​ന്തു​ക​ളി​ൽ നി​ന്നാ​യി​രു​ന്നു മ​ഗ്രാ​ത്ത് 450 വി​ക്ക​റ്റ് തി​ക​ച്ച​ത്.

ത​ന്‍റെ 109-ാം ടെ​സ്റ്റ് മ​ത്സ​ര​ത്തി​ലാ​ണ് സ്റ്റാ​ർ​ക്ക് ഈ ​നേ​ട്ട​ത്തി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ക​ളി​ച്ച മ​ത്സ​ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ൽ 450 വി​ക്ക​റ്റ് തി​ക​ച്ച പേ​സ​റെ​ന്ന റി​ക്കാ​ർ​ഡ് ഇ​പ്പോ​ഴും മ​ഗ്രാ​ത്തി​ന്‍റെ പേ​രി​ലാ​ണ്. 100 ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് മ​ഗ്രാ​ത്ത് 450 വി​ക്ക​റ്റ് നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

Latest News

Corehub Up