Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianCricket

Special

യുവിയുടെ പാദങ്ങളിൽ തൊട്ട് വന്ദിച്ച് ശ്രീശാന്ത്; കൊച്ചിയിൽ നിന്നുള്ള ഈ ദൃശ്യങ്ങൾ ആരാധകരുടെ മനസ് നിറയ്ക്കുന്നു

കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മു​ള്ള ഗോ​ൾ​ഫ് വ്യൂ ​ക്ല​ബ്ബ് അ​ടു​ത്തി​ടെ സാ​ക്ഷ്യം വ​ഹി​ച്ച​ത് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ലെ ര​ണ്ട് ഇ​തി​ഹാ​സ​ങ്ങ​ളു​ടെ വൈ​കാ​രി​ക​മാ​യ ഒ​ത്തു​ചേ​ര​ലി​നാ​ണ്.

മു​ൻ ഇ​ന്ത്യ​ൻ പേ​സ​ർ എ​സ്. ശ്രീ​ശാ​ന്തും ലോ​ക​ക​പ്പ് ഹീ​റോ യു​വ​രാ​ജ് സിം​ഗും ത​മ്മി​ലു​ള്ള ഈ ​കൂ​ടി​ക്കാ​ഴ്ച​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്.

യു​വ​രാ​ജി​നെ ക​ണ്ട​യു​ട​ൻ ശ്രീ​ശാ​ന്ത് ഓ​ടി​ച്ചെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ദ​ങ്ങ​ളി​ൽ തൊ​ട്ട് വ​ന്ദി​ച്ച​താ​ണ് കാ​യി​ക പ്രേ​മി​ക​ളു​ടെ മ​ന​സ് ക​വ​രു​ന്ന​ത്. "യു​വീ ഭാ​യ്, അ​ങ്ങ​യു​ടെ പാ​ദ​ങ്ങ​ളി​ൽ തൊ​ട്ട് അ​നു​ഗ്ര​ഹം വാ​ങ്ങു​ന്നു" എ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ത​ന്‍റെ സ്നേ​ഹ​വും ബ​ഹു​മാ​ന​വും പ്ര​ക​ടി​പ്പി​ച്ച ശ്രീ​ശാ​ന്ത്, യു​വ​രാ​ജി​ന് മി​ക​ച്ചൊ​രു ഗോ​ൾ​ഫ് സെ​ഷ​ൻ ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റി​ന്‍റെ സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ൽ ഒ​ന്നി​ച്ച് ക​ളി​ച്ച​വ​രാ​ണ് ഇ​രു​വ​രും. 2007-ലെ ​ടി20 ലോ​ക​ക​പ്പി​ലും 2011-ലെ ​ഏ​ക​ദി​ന ലോ​ക​ക​പ്പി​ലും ഇ​ന്ത്യ കി​രീ​ടം ചൂ​ടി​യ​പ്പോ​ൾ ടീ​മി​ന്‍റെ അ​ഭി​ഭാ​ജ്യ ഘ​ട​ക​മാ​യി​രു​ന്നു ഈ ​താ​ര​ങ്ങ​ൾ. ഐ​പി​എ​ല്ലി​ന്‍റെ ആ​ദ്യ സീ​സ​ണു​ക​ളി​ൽ കിം​ഗ്‌​സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​ന് വേ​ണ്ടി ഇ​രു​വ​രും ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടു​ണ്ട്.

ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ യു​വ​രാ​ജ് ത​നി​ക്ക് ന​ൽ​കി​യ വ​ലി​യ പി​ന്തു​ണ​യെ​ക്കു​റി​ച്ച് ശ്രീ​ശാ​ന്ത് മു​ൻ​പ് പ​ല​ത​വ​ണ തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. 2008-ലെ ​വി​വാ​ദ​പ​ര​മാ​യ 'സ്ലാ​പ്‌​ഗേ​റ്റ്' സം​ഭ​വ സ​മ​യ​ത്ത് ടീം ​നാ​യ​ക​നാ​യി​രു​ന്ന യു​വ​രാ​ജ് ശ്രീ​ശാ​ന്തി​ന് ന​ൽ​കി​യ പി​ന്തു​ണ​യും ക്രി​ക്ക​റ്റ് ലോ​കം മ​റ​ന്നി​ട്ടി​ല്ല.

വി​ര​മി​ക്ക​ലി​ന് ശേ​ഷം ഗോ​ൾ​ഫ് കാ​യി​ക​യി​ന​ത്തി​ൽ സ​ജീ​വ​മാ​യ യു​വ​രാ​ജ് സിം​ഗ് അ​ത് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​റു​ണ്ട്. കൊ​ച്ചി​യി​ലെ ഗോ​ൾ​ഫ് മൈ​താ​ന​ത്തെ സൗ​ക​ര്യ​ങ്ങ​ളെ പ്ര​ശം​സി​ച്ച ശ്രീ​ശാ​ന്ത്, കൂ​ടു​ത​ൽ യു​വാ​ക്ക​ൾ ഈ ​കാ​യി​ക വി​നോ​ദ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ര​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു.

Viral

അടുക്കളമുറ്റത്തെ ആദരവ്: ഇന്ത്യ-പാക് പോരാട്ടത്തിന് മുൻപ് വൈറലായി ഒരമ്മയുടെ 'സല്യൂട്ട്'

ദേ​ശ​സ്നേ​ഹം എ​ന്ന​ത് വാ​ക്കു​ക​ളി​ൽ ഒ​തു​ങ്ങു​ന്ന ഒ​ന്ന​ല്ലെ​ന്നും അ​ത് ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും ഹൃ​ദ​യ​താ​ള​മാ​ണെ​ന്നും അ​ടി​വ​ര​യി​ടു​ന്ന ഒ​രു ദൃ​ശ്യ​മാ​ണ് ഇ​പ്പോ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

അ​ടു​ക്ക​ള​യി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും രാ​ജ്യാ​ഭി​മാ​നം മു​റു​കെ​പ്പി​ടി​ച്ച ഒ​ര​മ്മ​യു​ടെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ വീ​ഡി​യോ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ ക​ണ്ണു​നി​റ​യി​ക്കു​ക​യാ​ണ്.

2026 ഫെ​ബ്രു​വ​രി 15-ന് ​ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഇ​ന്ത്യ-​പാ​കി​സ്ഥാ​ൻ ടി20 ​ലോ​ക​ക​പ്പ് പോ​രാ​ട്ട​ത്തി​ന് തൊ​ട്ടു​മു​മ്പാ​യി​രു​ന്നു ഈ ​അ​പൂ​ർ​വ്വ നി​മി​ഷം അ​ര​ങ്ങേ​റി​യ​ത്.

ടെ​ലി​വി​ഷ​നി​ൽ മ​ത്സ​ര​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​യ നി​മി​ഷം, അ​ടു​ക്ക​ള​യി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്തു​കൊ​ണ്ടി​രു​ന്ന ആ ​സ്ത്രീ ത​ന്‍റെ ജോ​ലി​ക​ളെ​ല്ലാം പെ​ട്ടെ​ന്ന് നി​ർ​ത്തി​വെ​ച്ചു.

യാ​തൊ​രു മ​ടി​യും കൂ​ടാ​തെ നേ​രെ നി​വ​ർ​ന്നു​നി​ന്ന് സ​ല്യൂ​ട്ട് ചെ​യ്തു​കൊ​ണ്ട് അ​വ​ർ ദേ​ശീ​യ​ഗാ​ന​ത്തോ​ട് ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചു. വീ​ട്ടു​കാ​ർ അ​റി​യാ​തെ പ​ക​ർ​ത്തി​യ ഈ ​വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​ത്.

ഈ ​മ​ത്സ​രം ന​ട​ന്ന ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ക്ക് മ​റ്റൊ​രു അ​ഭി​മാ​ന നി​മി​ഷം കൂ​ടി​യാ​യി​രു​ന്നു. പാ​കി​സ്ഥാ​നെ 61 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഇ​ന്ത്യ, ലോ​ക​ക​പ്പി​ലെ സൂ​പ്പ​ർ 8 ഘ​ട്ട​ത്തി​ലേ​ക്ക് ആ​ധി​കാ​രി​ക​മാ​യി പ്ര​വേ​ശ​നം നേ​ടു​ക​യും ചെ​യ്തു.

ഈ ​വി​ജ​യ​ല​ഹ​രി​ക്കി​ട​യി​ലാ​ണ് അ​മ്മ​യു​ടെ ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്കു​ന്ന വീ​ഡി​യോ 'യ​ഥാ​ർ​ഥ ഇ​ന്ത്യ​ൻ നി​മി​ഷം' എ​ന്ന പേ​രി​ൽ വൈ​റ​ലാ​യ​ത്. എ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​വീ​ഡി​യോ​യെ​ച്ചൊ​ല്ലി ചി​ല ര​സ​ക​ര​മാ​യ ത​ർ​ക്ക​ങ്ങ​ളും ഉ​യ​രു​ന്നു​ണ്ട്.

അ​മ്മ ആ​ദ​ര​പൂ​ർ​വ്വം നി​ൽ​ക്കു​മ്പോ​ൾ വീ​ഡി​യോ പ​ക​ർ​ത്തി​യ ആ​ൾ എ​ന്തു​കൊ​ണ്ട് അ​റ്റ​ൻ​ഷ​നാ​യി നി​ന്നി​ല്ല എ​ന്ന ചോ​ദ്യ​മാ​ണ് ചി​ല​ർ ത​മാ​ശ​രൂ​പേ​ണ ഉ​ന്ന​യി​ക്കു​ന്ന​ത്.

എ​ന്നാ​ൽ രാ​ജ്യ​ത്തോ​ടു​ള്ള സ്നേ​ഹ​വും മ​ര്യാ​ദ​യും ഓ​രോ ത​ല​മു​റ​യി​ലും വ്യ​ത്യ​സ്ത​മാ​ണെ​ന്നും ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ പു​തു​ത​ല​മു​റ​യ്ക്ക് മാ​തൃ​ക​യാ​ണെ​ന്നും ഭൂ​രി​ഭാ​ഗം പേ​രും അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു.

ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ലെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും പ​വി​ത്ര​മാ​യ ഇ​ത്ത​രം നി​മി​ഷ​ങ്ങ​ളെ വി​ല​മ​തി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​രാ​ണ് രാ​ജ്യ​ത്തി​ന്‍റെ ക​രു​ത്തെ​ന്നും ഈ ​വീ​ഡി​യോ ഓ​ർ​മ്മി​പ്പി​ക്കു​ന്നു.

Sports

രാഹുലിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ; കിവീസിന് 285 റൺസ് വിജയലക്ഷ്യം

രാജ്‌കോട്ട്: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ൽ കെ.​എ​ൽ രാ​ഹു​ലി​ന്‍റെ ത​ക​ർ​പ്പ​ൻ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട സ്കോ​ർ കെ​ട്ടി​പ്പ​ടു​ത്തു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 284 റ​ൺ​സാ​ണ് നേ​ടി​യ​ത്.

രോ​ഹി​ത് ശ​ർ​മ​യും ശു​ഭ്മാ​ൻ ഗി​ല്ലും ചേ​ർ​ന്ന് ന​ൽ​കി​യ മി​ക​ച്ച തു​ട​ക്കം മു​ത​ലാ​ക്കാ​ൻ മ​ധ്യ​നി​ര​യ്ക്ക് ക​ഴി​യാ​തെ പോ​യ​പ്പോ​ൾ, ഒ​ര​റ്റ​ത്ത് വി​ക്ക​റ്റു​ക​ൾ കാ​ത്തു​സൂ​ക്ഷി​ച്ച രാ​ഹു​ലാ​ണ് ടീ​മി​നെ ത​ക​ർ​ച്ച​യി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്.

92 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 112 റ​ൺ​സ് നേ​ടി​യ രാ​ഹു​ലി​ന്‍റെ ഇ​ന്നിം​ഗ്‌​സി​ൽ 11 ഫോ​റു​ക​ളും ഒ​രു സി​ക്സ​റും ഉ​ൾ​പ്പെ​ടു​ന്നു. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ രോ​ഹി​ത്തും (24) ഗി​ല്ലും (56) ചേ​ർ​ന്ന് 70 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു​വെ​ങ്കി​ലും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി കി​വി ബൗ​ള​ർ​മാ​ർ ഇ​ന്ത്യ​യെ സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി.

വി​രാ​ട് കോ​ഹ്ലി​യും ശ്രേ​യ​സ് അ​യ്യ​രും നി​രാ​ശ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​ന്ത്യ നാ​ലി​ന് 118 എ​ന്ന നി​ല​യി​ലേ​ക്ക് വീ​ണു. പി​ന്നീ​ട് ര​വീ​ന്ദ്ര ജ​ഡേ​ജ​യെ കൂ​ട്ടു​പി​ടി​ച്ച് രാ​ഹു​ൽ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് സ്കോ​ർ ഉ​യ​ർ​ത്തി​യ​ത്.

ന്യൂ​സി​ല​ൻ​ഡി​നാ​യി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ക്രിസ്റ്റൻ ക്ലാ​ർ​ക്ക് ഇ​ന്ത്യ​ൻ മു​ൻ​നി​ര​യെ ത​ക​ർ​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചു. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ രാ​ഹു​ൽ ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടാ​ണ് 285 റ​ൺ​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച​ത്.

 

Latest News

Corehub Up