Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DreamWanderer

സാ​​​വി​​​യോ​​​യു​​​ടെ നോവൽ ‘ഡ്രീം ​​​വാ​​​ണ്ട​​​റ​​​ർ’ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രി​​​മി​​​തി​​​ക​​​ളോ​​​ട് പോ​​​രാ​​​ടി ജീ​​​വി​​​തവി​​​ജ​​​യം നേ​​​ടു​​​ന്ന സാ​​​വി​​​യോ ജോ​​​സ് ഏ​​​വ​​​ർ​​​ക്കും വ​​​ലി​​​യ പ്ര​​​ചോ​​​ദ​​​ന​​​മാ​​​ണെ​​​ന്ന് സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ്.

സെ​​​റി​​​ബ്ര​​​ൽ പാ​​​ൾ​​​സി ബാ​​​ധി​​​ച്ചി​​​ട്ടും അ​​​ക്ഷ​​​ര​​​ങ്ങ​​​ളെ കൂ​​​ട്ടു​​​പി​​​ടി​​​ച്ച് ജീ​​​വി​​​ത​​​ത്തെ മു​​​ന്നോ​​​ട്ട് ന​​​യി​​​ക്കു​​​ന്ന 27കാ​​​ര​​​നാ​​​യ സാ​​​വി​​​യോ​​​യു​​​ടെ മ​​​ല​​​യാ​​​ള നോ​​​വ​​​ൽ ‘സ്വ​​​പ്ന സ​​​ഞ്ചാ​​​രി’​​​യു​​​ടെ ഇം​​​ഗ്ലീ​​​ഷ് പ​​​രി​​​ഭാ​​​ഷ​​​യാ​​​യ ‘ഡ്രീം ​​​വാ​​​ണ്ട​​​റ​​​ർ’ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി. ആ​​​ദ്യ പ്ര​​​തി എ​​​ഴു​​​ത്തു​​​കാ​​​ര​​​ൻ ഡോ. ​​​ജോ​​​ർ​​​ജ് ഓ​​​ണ​​​ക്കൂ​​​ർ ഏ​​​റ്റു​​​വാ​​​ങ്ങി.

വീ​​​ൽ​​​ചെ​​​യ​​​റി​​​ലും ക​​​ട്ടി​​​ലി​​​ലു​​​മാ​​​യി ജീ​​​വി​​​ത​​​ത്തെ ത​​​ള​​​ച്ച വി​​​ധി​​​യെ അ​​​ക്ഷ​​​ര​​​ങ്ങ​​​ളെ കൂ​​​ട്ടു​​​പി​​​ടി​​​ച്ച് തോ​​​ൽ​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് 27കാ​​​ര​​​നാ​​​യ സാ​​​വി​​​യോ ജോ​​​സ്. സെ​​​റി​​​ബ്ര​​​ൽ പാ​​​ൾ​​​സി ബാ​​​ധി​​​ച്ചെ​​​ങ്കി​​​ലും ത​​​ള​​​രാ​​​തെ ക​​​വി​​​താ സ​​​മാ​​​ഹാ​​​ര​​​വും നോ​​​വ​​​ലും ആ​​​ത്മ​​​ക​​​ഥ​​​യു​​​മ​​​ട​​​ക്കം നാ​​​ലു പു​​​സ്ത​​​ക​​​ങ്ങ​​​ളാ​​​ണ് സാ​​​വി​​​യോ ഇ​​​തി​​​ന​​​കം എ​​​ഴു​​​തി​​​യ​​​ത്. വീ​​​ൽ​​​ചെ​​​യ​​​റി​​​ൽ ഇ​​​രി​​​ക്കാ​​​നാ​​​കു​​​ന്ന​​​ത് അ​​​ല്പ​​​സ​​​മ​​​യം മാ​​​ത്രം. ച​​​ലി​​​പ്പി​​​ക്കാ​​​നാ​​​കു​​​ന്ന​​​ത് വ​​​ല​​​തു​​​കൈ മാ​​​ത്രം. എ​​​ന്നാ​​​ൽ പ​​​രി​​​മി​​​തി​​​ക​​​ളെ​​​യെ​​​ല്ലാം മ​​​റി​​​ക​​​ട​​​ന്ന് എ​​​ഴു​​​ത്തി​​​ന്‍റെ ലോ​​​ക​​​ത്ത് സാ​​​വി​​​യോ സ​​​ജീ​​​വ​​​മാ​​​ണ്.

‘സ്വ​​​പ്ന സ​​​ഞ്ചാ​​​രി ’ എ​​​ന്ന മ​​​ല​​​യാ​​​ള നോ​​​വ​​​ലി​​​ന്‍റെ ഇം​​​ഗ്ലീ​​​ഷ് പ​​​രി​​​ഭാ​​​ഷ​​​യാ​​​യ ‘ഡ്രീം ​​​വാ​​​ണ്ട​​​റ​​​ർ’ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം തി​​​ക്കു​​​റി​​​ശി ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ടി.​​​എ​​​ൻ.​​​ജി ഹാ​​​ളി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ സാം​​​സ്കാ​​​രി​​​ക മ​​​ന്ത്രി പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് പു​​​സ്ത​​​ക പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ആ​​​ദ്യ പ്ര​​​തി എ​​​ഴു​​​ത്തു​​​കാ​​​ര​​​നും ഫൗ​​​ണ്ടേ​​​ഷ​​​ൻ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യു​​​മാ​​​യ ഡോ. ​​​ജോ​​​ർ​​​ജ് ഓ​​​ണ​​​ക്കൂ​​​ർ ഏ​​​റ്റു​​​വാ​​​ങ്ങി ,

ഇ​​​ടു​​​ക്കി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ജോ​​​സി​​​ന്‍റെ​​​യും ബ്ലെ​​​സി​​​യു​​​ടെ​​​യും ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​നാ​​​ണ് സാ​​​വി​​​യോ. ജ​​​നി​​​ച്ച് എ​​​ട്ടാം മാ​​​സ​​​ത്തി​​​ലാ​​​ണ് രോ​​​ഗം തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത്. മ​​​ക​​​ന്‍റെ രോ​​​ഗാ​​​വ​​​സ്ഥ​​​യി​​​ൽ ത​​​ള​​​ർ​​​ന്നു​​​നി​​​ൽ​​​ക്കാ​​​തെ അ​​​വ​​​ന് കൂ​​​ട്ടാ​​​കാ​​​ൻ മാ​​​താ​​​വ് ബ്ലെ​​​സി അ​​​ധ്യാ​​​പ​​​ക ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ച്ചു. ഗു​​​ജ​​​റാ​​​ത്തി​​​ലെ ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ച്ച് ജോ​​​സും നാ​​​ട്ടി​​​ലെ​​​ത്തി.

ക​​​ഴി​​​ഞ്ഞ 17 വ​​​ർ​​​ഷ​​​മാ​​​യി കു​​​ടും​​​ബം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്താ​​​ണ് താ​​​മ​​​സം. മ​​​ക​​​ന് അ​​​ക്ഷ​​​ര​​​ങ്ങ​​​ളോ​​​ടു​​​ള്ള താ​​​ൽ​​​പ​​​ര്യം ആ​​​ദ്യം തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​ത് അ​​​മ്മ ബ്ലെ​​​സി​​​യാ​​​ണ്. പ​​​തി​​​ന​​​ഞ്ചാം വ​​​യ​​​സി​​​ൽ ഉ​​​ള്ളി​​​ലെ മോ​​​ഹ​​​ങ്ങ​​​ൾ ക​​​ഥ​​​ക​​​ളാ​​​യി പു​​​റ​​​ത്തു​​​വ​​​രാ​​​ൻ തു​​​ട​​​ങ്ങി. എ​​​ഴു​​​ത്തി​​​നൊ​​​പ്പം ചി​​​ത്ര​​​ര​​​ച​​​ന​​​യി​​​ലും സാ​​​വി​​​യോ താ​​​ൽ​​​പ​​​ര്യം പു​​​ല​​​ർ​​​ത്തു​​​ന്നു. നി​​​ല​​​വി​​​ൽ ത​​​മി​​​ഴ്നാ​​​ട് അ​​​ണ്ണാ​​​മ​​​ലൈ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ ബി.​​​എ. സോ​​​ഷ്യോ​​​ള​​​ജി ക​​​റ​​​സ്പോ​​​ണ്ട​​​ൻ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ്.

Latest News

Corehub Up