Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : EditorialTeam

എഡിറ്റോറിയൽ ടീമിനെ മൊത്തം അറസ്റ്റ് ചെയ്ത് ഈജിപ്ത്

ക​​​യ്റോ: ഈ​​​ജിപ്തി​​​ൽ സ്വ​​​ത​​​ന്ത്ര മാ​​​ധ്യ​​​മസ്ഥാ​​​പ​​​ന​​​ത്തി​​​ലെ എ​​​ഡി​​​റ്റോ​​​റി​​​യ​​​ൻ ടീ​​​മി​​​നെ ഒ​​​ന്ന​​​ട​​​ക്കം പൊ​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

മ​​​ത്‌​​​സാ​​​ദാ​​​ഷ് എ​​​ന്ന ഓ​​​ൺ​​​ലൈ​​​ൻ വാ​​​ർ​​​ത്താ പോ​​​ർ​​​ട്ട​​​ലി​​​ലെ ആ​​​റ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​ക​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​യാ​​​യ മു​​​സ്‌​​​ലിം ബ്ര​​​ദ​​​ർ​​​ഹു​​​ഡു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണു ന​​​ട​​​പ​​​ടി.

എ​​​ട്ടു വ​​​ർ​​​ഷം മു​​​ന്പ് ഫാ​​​ക്റ്റ് ചെ​​​ക്കിം​​​ഗ് പ്ലാ​​​റ്റ്ഫോം ആ​​​യി ആരം​​​ഭി​​​ച്ച​​​താ​​​ണ് ഈ ​​​വെ​​​ബ്സൈ​​​റ്റ്. മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു കാ​​​ര്യ​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത സ്വാ​​​ത​​​ന്ത്ര്യ​​​മി​​​ല്ലാ​​​ത്ത ഈ​​​ജി​​​പ്തി​​​ൽ വെ​​​ബ്സൈ​​​റ്റി​​​നു വ​​​ലി​​​യ ജ​​​ന​​​പ്രീ​​​തി ല​​​ഭി​​​ച്ചു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് വെ​​​ബ്സൈ​​​റ്റ് അ​​​ന്വേ​​​ഷ​​​ണാ​​​ത്മ​​​ക പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ലേ​​​ക്കു മാ​​​റി.

മ​​​ത്‌​​​സാ​​​ദാ​​​ഷി​​​ന്‍റെ വെ​​​ബ്സൈ​​​റ്റ് ഈ​​​ജി​​​പ്ത് നി​​​രോ​​​ധി​​​ച്ചെ​​​ങ്കി​​​ലും ഫേ​​​സ്ബു​​​ക്ക് പേ​​​ജി​​​നു പ​​​ത്തു ല​​​ക്ഷം ഫോ​​​ളോ​​​വേ​​​ഴ്സു​​​ണ്ട്.

ഈ​​​ജി​​​പ്ഷ്യ​​​ൻ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി മാ​​ധ്യ​​മ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു കൂ​​​ച്ചു​​​വി​​​ല​​​ങ്ങി​​​ട​​​ലാ​​​ണെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​രോ​​​പി​​​ച്ചു.

Latest News

Corehub Up