Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Examinaion

നീ​റ്റ്-​യു​ജി പു​നഃ​പ​രീ​ക്ഷ: സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി മോ​ക്ക് ഡ്രി​ൽ

ന്യൂ​ഡ​ൽ​ഹി: നാ​ളെ ന​ട​ക്കാ​നി​രി​ക്കു​ന്ന നീ​റ്റ്-​യു​ജി പു​നഃ​പ​രീ​ക്ഷ​യ്ക്ക് മു​ന്നോ​ടി​യാ​യി നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക​മാ​യി മോ​ക്ക് ഡ്രി​ൽ ന​ട​ത്തും. പ​രീ​ക്ഷ തി​ക​ച്ചും സു​താ​ര്യ​വും സു​ര​ക്ഷി​ത​വു​മാ​യി ന​ട​ത്തു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജൂ​ൺ 21-ന് ​ഉ​ച്ച​യ്ക്ക് 2 മ​ണി മു​ത​ൽ വൈ​കി​ട്ട് 5:15 വ​രെ​യാ​ണ് പ​രീ​ക്ഷ ന​ട​ക്കു​ക. ഇ​ന്ത്യ​യി​ലെ 551 ന​ഗ​ര​ങ്ങ​ളി​ലും വി​ദേ​ശ​ത്തെ 14 ന​ഗ​ര​ങ്ങ​ളി​ലു​മാ​യി പേ​പ്പ​റും പേ​ന​യും ഉ​പ​യോ​ഗി​ക്കു​ന്ന ഓ​ഫ്‌​ലൈ​ൻ രീ​തി​യി​ലാ​ണ് പ​രീ​ക്ഷ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 22.79 ല​ക്ഷ​ത്തി​ല​ധി​കം ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളാ​ണ് ഇ​ത്ത​വ​ണ പു​നഃ​പ​രീ​ക്ഷ എ​ഴു​തു​ന്ന​ത്. സു​ഗ​മ​മാ​യ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നാ​യി എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി എ​ൻ​ടി​എ വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up