x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ക്രോ ഫി​നാ​ന്‍​സ് ത​ട്ടി​പ്പി​ൽ ക​ടു​പ്പി​ച്ച് ഹൈ​ക്കോ​ട​തി; ജൂ​ലൈ എ​ട്ടി​ന് അ​ന്തി​മ​റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണം


Published: June 20, 2026 02:05 AM IST | Updated: June 20, 2026 02:05 AM IST

കൊ​ച്ചി: എ​സ്എ​ന്‍​ഡി​പി യോ​ഗം മൈ​ക്രോ ഫി​നാ​ന്‍​സ് ത​ട്ടി​പ്പു​കേ​സി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് ഹൈ​ക്കോ​ട​തി​യു​ടെ അ​ന്ത്യ​ശാ​സ​നം. ജൂ​ലൈ എ​ട്ടി​ന​കം അ​ന്തി​മ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ മാ​റ്റു​മെ​ന്നും ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ വ്യ​ക്ത​മാ​ക്കി.

മ​തി​യാ​യ സ​മ​യം ന​ല്‍​കി​യി​ട്ടും കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഒ​രു പു​രോ​ഗ​തി​യു​മി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്വേ​ഷ​ണ​പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് ചോ​ദി​ക്കു​മ്പോ​ഴെ​ല്ലാം ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും മു​മ്പ് ത​ന്ന​തി​ല്‍​നി​ന്ന് ഒ​ന്നും കൂ​ടു​ത​ല്‍ കാ​ണാ​നി​ല്ല. ഇ​നി​യും കോ​ട​തി​യെ ഇ​ങ്ങ​നെ പ​രി​ഹ​സി​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പോ​ടെ ഹ​ര്‍​ജി വീ​ണ്ടും ജൂ​ലൈ എ​ട്ടി​നു പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി. അ​ന്വേ​ഷ​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചേ​ര്‍​ത്ത​ല മാ​രാ​രി​ക്കു​ളം സ്വ​ദേ​ശി എം.​എ​സ്. അ​നി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്.

ക​ഴി​ഞ്ഞ മാ​സം കേ​സ് പ​രി​ഗ​ണി​ക്ക​വെ കൂ​ടു​ത​ല്‍ സ​മ​യം അ​നു​വ​ദി​ക്കി​ല്ലെ​ന്നു കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ന​ലെ കേ​സ് എ​ടു​ത്ത​പ്പോ​ഴും കൂ​ടു​ത​ല്‍ പു​രോ​ഗ​തി​യൊ​ന്നും കേ​സി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന​ത് കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​തും ഈ ​കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ എ​സ്പി എ​സ്. ശ​ശി​ധ​ര​ന്‍​ത​ന്നെ​യാ​ണ്. ആ ​കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തി​ര​ക്കി​ലാ​ണെ​ന്നാ​ണ് പ​ല​പ്പോ​ഴും മ​റു​പ​ടി.

എ​ന്നാ​ല്‍, മ​റ്റേ കേ​സി​ലും ഇ​താ​ണു സ്ഥി​തി. അ​ന്വേ​ഷ​ണം ന​ന്നാ​യി ന​ട​ക്കു​മെ​ന്ന് തോ​ന്നു​ന്നി​ല്ല. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു​മേ​ല്‍ സ​മ്മ​ര്‍​ദം ഉ​ണ്ടാ​കാ​മെ​ന്നും കോ​ട​തി വാ​ക്കാ​ല്‍ പ​റ​ഞ്ഞു. കേ​സ് അ​ന്വേ​ഷി​ക്കാ​ന്‍ സ​മ​യ​മി​ല്ലെ​ങ്കി​ല്‍ മാ​റ്റി ചെ​റു​പ്പ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ ഏ​ല്‍​പ്പി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Tags : High Court microfinance scam

Recent News

Corehub Up