x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കു​ഞ്ഞു​മാ​യി ഭി​ക്ഷ യാ​ചി​ച്ച സ്ത്രീ​യെ മ​ർ​ദി​ച്ച യു​വാ​വി​നേ​തി​രെ കേ​സ്

വെബ് ഡെസ്ക്
Published: August 14, 2026 11:17 AM IST | Updated: August 14, 2026 11:21 AM IST

ഭി​ക്ഷ യാ​ചി​ക്കുന്ന സ്ത്രീ​യെ മ​ർ​ദി​ക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബി​ലെ ക​പൂ​ർ​ത്ത​ല​യി​ൽ കൈ​ക്കു​ഞ്ഞു​മാ​യി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലി​രു​ന്ന് ഭി​ക്ഷ യാ​ചി​ക്കു​ക​യാ​യി​രു​ന്ന സ്ത്രീ​യെ യു​വാ​വ് ചെ​രു​പ്പു​കൊ​ണ്ട് മ​ർ​ദി​ച്ചു. ക​പൂ​ർ​ത്ത​ല​യി​ലെ മാ​താ ശ്രീ ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലാ​ണ് സം​ഭ​വം. വി​കാ​സ് ശ​ർ​മ്മ എ​ന്ന യു​വാ​വാ​ണ് മ​ർ​ദി​ച്ച​ത്.

സ്ത്രീക്കൊപ്പമുണ്ടായിരുന്ന കുട്ടികൾ വികാസിന്‍റെ മോട്ടോർ സൈക്കിളിൽ കേടുപാടുകൾ വരുത്തി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. സ്ത്രീ​യു​ടെ സ​മീ​പ​ത്തെ​ത്തി​യ യു​വാ​വ് സം​സാ​രി​ച്ച​തി​ന് പി​ന്നാ​ലെ ചെ​രു​പ്പൂ​രി അ​ടി​ക്കു​ക​യാ​യി​രു​ന്നു. കൈ​ക്കു​ഞ്ഞു​മാ​യി ഇ​രു​ന്നു​കൊ​ണ്ട് സ്ത്രീ ​പ്ര​തി​രോ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​യാ​ൾ ആ​ക്ര​മ​ണം തു​ട​ർ​ന്നു. ഇ​തി​നി​ട​യി​ൽ ത​ട​യാ​ൻ എ​ത്തി​യ മ​റ്റൊ​രു സ്ത്രീ​യു​മാ​യി ഇ​യാ​ൾ ത​ർ​ക്കി​ക്കു​ക​യും ചെ​യ്തു.

ജ​ന​ക്കൂ​ട്ടം ത​ടി​ച്ചു​കൂ​ടി ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ളു​ക​ളെ ത​ള്ളി​മാ​റ്റി ഇ​യാ​ൾ സ്ത്രീ​യെ ച​വി​ട്ടു​ന്ന​തും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Deepika BreakingNews Beggar

Recent News

Corehub Up