x
ad
Fri, 14 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ ട്രെ​യി​ൻ പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ; ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു 

വെബ് ഡെസ്ക്
Published: August 14, 2026 10:25 AM IST | Updated: August 14, 2026 10:25 AM IST

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ ട്രെ​യി​ൻ പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ. ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും തി​രി​ച്ചു​മാ​ണ് സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​വ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കെ​ആ​ർ പു​രം, ബം​ഗ​ര​പേ​ട്ട്, കു​പ്പം, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, പോ​ഡാ​നൂ​ർ, പാ​ല​ക്കാ​ട്, ഷൊ​ർ​ണൂ​ർ, തി​രൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​നി​ന് സ്റ്റോ​പ്പു​ണ്ടാ​കും.

ഓ​ഗ​സ്റ്റ് 20 വ്യാ​ഴാ​ഴ്ച എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ടും. ഓ​ഗ​സ്റ്റ് 21 വെ​ള്ളി​യാ​ഴ്ച​യാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്ന് മ​ട​ക്ക​യാ​ത്ര. ഓ​ണ​ത്തി​ന് ഒ​രാ​ഴ്ച മു​മ്പ് ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് നാ​ട്ടി​ൽ എ​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്ന വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഉ​ള്ള​വ​ർ​ക്ക് പു​തി​യ സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ഹാ​യ​മാ​കും. ബു​ക്കിം​ഗ് ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ച്ചു.

ഓ​ഗ​സ്റ്റ് 20ന് ​വൈ​കു​ന്നേ​രം 10.30ന് ​ബെം​ഗ​ളൂ​രൂ ക​ന്‍റോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന സ്പെ​ഷ​ൽ ട്രെ​യി​ൻ (06567) പി​റ്റേ​ദി​വ​സം ഉ​ച്ച​യ്ക്ക് 12.50ന് ​ക​ണ്ണൂ​രി​ൽ എ​ത്തി​ച്ചേ​രും. അ​തേ​ദി​വ​സം വൈ​കി​ട്ട് 4.10ന് ​ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ (06568) ഓ​ഗ​സ്റ്റ് 22ന് ​രാ​വി​ലെ ആ​റി​ന് ബെം​ഗ​ളൂ​രു ക​ന്‍റോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചേ​രും.

ഓ​ണം പ്ര​മാ​ണി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് നൂ​റി​ല​ധി​കം സ്പെ​ഷ്യ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Tags : Southern Railway special trains Onam booking Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up