x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​​ജ​​റ്റ് ശ്ലാ​ഘ​നീ​യം: കെ​യു​ഡ​ബ്ല്യു​ജെ


Published: June 20, 2026 02:41 AM IST | Updated: June 20, 2026 02:41 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: ക്ഷേ​​മ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ സാ​​മ്പ​​ത്തി​​ക സ​​ഹാ​​യം ന​​ൽ​​കു​​മെ​​ന്ന ബ​​ജ​​റ്റ് പ്ര​​ഖ്യാ​​പ​​ന​​ത്തെ സ്വാ​​ഗ​​തം ചെ​​യ്ത് കേ​​ര​​ള പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക യൂ​​ണി​​യ​​ൻ.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ബ​​ജ​​റ്റ് പ്ര​​ഖ്യാ​​പ​​നം വ​​ലി​​യ ആ​​ത്മ​​വി​​ശ്വാ​​സ​​മാ​​ണു യൂ​​ണി​​യ​​ന് ന​​ൽ​​കു​​ന്ന​​ത്. പെ​​ൻ​​ഷ​​ൻ പ​​ദ്ധ​​തി വി​​പു​​ലീ​​ക​​ര​​ണം, പെ​​ൻ​​ഷ​​ൻ വ​​ർ​​ധ​​ന, ആ​​രോ​​ഗ്യ പ​​രി​​ര​​ക്ഷ പ​​ദ്ധ​​തി വി​​ഹി​​ത വ​​ർ​​ധ​​ന തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ളി​​ൽ സ​​ർ​​ക്കാ​​രി​​ന്‍റെ മെ​​ച്ച​​പ്പെ​​ട്ട പ​​രി​​ഗ​​ണ​​ന മാ​​ധ്യ​​മ​​സ​​മൂ​​ഹം പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​ണ്ട്.

ബ​​ജ​​റ്റ് ച​​ർ​​ച്ച​​യ്ക്കു​​ള്ള മ​​റു​​പ​​ടി​​യി​​ൽ ഈ ​​വി​​ഷ​​യ​​ങ്ങ​​ളി​​ൽ അ​​നു​​ഭാ​​വ​​പൂ​​ർ​​ണ​​മാ​​യ പ​​രി​​ഗ​​ണ​​ന മു​​ഖ്യ​​മ​​ന്ത്രി ത​​രു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​താ​​യി യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് കെ.​​പി. റ​​ജി​​യും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി സു​​രേ​​ഷ് എ​​ട​​പ്പാ​​ളും പ​​റ​​ഞ്ഞു.

Tags : Kerala budget@2026 KUWJ laudatory policy

Recent News

Corehub Up