x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്ക്


Published: June 20, 2026 07:22 AM IST | Updated: June 20, 2026 08:39 AM IST

ബെ​ഡ്‌​ഫോ​ർ​ഡ്: ലണ്ടനി​ൽ ര​ണ്ട് ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ വ​ൻ അ​പ​ക​ട​ത്തി​ൽ ഒ​രു ട്രെ​യി​ൻ ഡ്രൈ​വ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ എ​ൺ​പ​തി​ല​ധി​കം യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​തി​ൽ 33 പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നും അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ല​ണ്ട​നി​ൽ നി​ന്ന് 90 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ബെ​ഡ്‌​ഫോ​ർ​ഡ് മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5:15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കോ​ർ​ബി​യി​ൽ നി​ന്നും നോ​ട്ടിം​ഗ്ഹാ​മി​ൽ നി​ന്നും ല​ണ്ട​ൻ സെ​ന്‍റ് പാ​ൻ​ക്രാ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ര​ണ്ട് ട്രെ​യി​നു​ക​ളാ​ണ് ബെ​ഡ്‌​ഫോ​ർ​ഡി​ന് പു​റ​ത്തു​വെ​ച്ച് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. എ​യ​ർ ആം​ബു​ല​ൻ​സു​ക​ളും ഹ​സാ​ർ​ഡ​സ് റെ​സ്‌​പോ​ൺ​സ് ടീ​മും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ൻ സ​ന്നാ​ഹം സ്ഥ​ല​ത്തെ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​പ​ക​ട​ത്തി​ൽ 11 പേ​ർ​ക്ക് അ​തീ​വ ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളും, 22 പേ​ർ​ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളും, 56 പേ​ർ​ക്ക് നി​സാ​ര പ​രി​ക്കു​ക​ളും ഏ​റ്റ​താ​യി ഈ​സ്റ്റ് ഓ​ഫ് ഇം​ഗ്ല​ണ്ട് ആം​ബു​ല​ൻ​സ് സ​ർ​വീ​സ് അ​റി​യി​ച്ചു. നാ​ഷ​ണ​ൽ യൂ​ണി​യ​ൻ ഓ​ഫ് റെ​യി​ൽ​വേ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ഡ്ഡി ഡെം​പ്‌​സി​യാ​ണ് മ​രി​ച്ച​യാ​ൾ ട്രെ​യി​ൻ ഡ്രൈ​വ​റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

‌ശ​ക്ത​മാ​യ ഇ​ടി​യി​ൽ പ​ല​രും മു​ന്നി​ലെ സീ​റ്റു​ക​ളി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും ബോ​ധ​ര​ഹി​ത​രാ​കു​ക​യും ചെ​യ്തു. പു​ക ഉ​യ​ർ​ന്ന​തോ​ടെ ട്രെ​യി​നി​ൽ വ​ലി​യ രീ​തി​യി​ൽ പ​രി​ഭ്രാ​ന്തി പ​ര​ന്നു. പ​ല​രു​ടെ​യും കൈ​കാ​ലു​ക​ൾ ഒ​ടി​യു​ക​യും ശ​രീ​ര​ത്തി​ൽ നി​ന്ന് ര​ക്തം വാ​ർ​ന്നൊ​ഴു​കു​ക​യും ചെ​യ്ത​താ​യി ര​ക്ഷ​പ്പെ​ട്ട യാ​ത്ര​ക്കാ​ർ പ​റ​ഞ്ഞു. സിഗ്നൽ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് സെ​ന്‍റ് പാ​ൻ​ക്രാ​സ് സ്റ്റേ​ഷ​നി​ലേ​ക്കും തി​രി​കെ​യും ഉ​ള്ള എ​ല്ലാ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളും ഈ​സ്റ്റ് മി​ഡ്‌​ലാ​ന്‍റ്സ് റെ​യി​ൽ​വേ താ​ത്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

 

 

 

 

 

 

 

 

 

Tags : Train accident Passengers Latest News

Recent News

Corehub Up