x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോരടിച്ച്, വെ‌‌ടിനിർത്തി ഇസ്രയേലും ഹിസ്ബുള്ളയും


Published: June 20, 2026 03:08 AM IST | Updated: June 20, 2026 03:08 AM IST

ദുബാ‍യ്: പ​​ര​​സ്പ​​രം അ​​തിരൂ​​ക്ഷ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ ഇ​​സ്ര​​യേ​​ലും ഹി​​സ്ബു​​ള്ള​​യും ഒ​​ടു​​വി​​ൽ അ​​മേ​​രി​​ക്ക​​യു​​ടെ​​യും ഖ​​ത്ത​​റി​​ന്‍റെ​​യും ഇ​​ട​​പെ​​ട​​ലി​​ൽ വെ​​ടി​​നി​​ർ​​ത്ത​​ലി​​നു സ​​മ്മ​​തി​​ച്ചു.ഇ​​​ന്ന​​​ലെ പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​ലാ​​​യി.

തെ​​​​​​​​​ക്ക​​​​​​​​​ൻ ന​​​​​​​​​ഗ​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ ന​​​​​​​​​ബാ​​​​​​​​​തി​​​​​​​​​യേ​​​​​​​​​യി​​​​​​​​​ൽ വ്യാ​​​​​​​​​ഴാ​​​​​​​​​ഴ്ച രാ​​​​​​​​​ത്രി​​​​​​​​​യും ഇ​​​​​​​​​ന്ന​​​​​​​​​ലെ രാ​​​​​​​​​വി​​​​​​​​​ലെ​​​​​​​​​യു​​​​​​​​​മാ​​​​​​​​​യി ന​​​​​​​​​ട​​​​​​​​​ന്ന ഇ​​സ്രേ​​ലി ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ൽ 47 പേ​​​​​​​​​ർ കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​ട്ടെ​​​ന്ന് ല​​​ബ​​​നീ​​​സ് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. നൂ​​​റോ​​​ളം പേ​​​​​​ർ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. ഒ​​​​​​ട്ടേ​​​​​​റെ കെ​​​​​​ട്ടി​​​​​​ട​​​​​​ങ്ങ​​​​​​ൾ ത​​​​​​ക​​​​​​ർ​​​​​​ന്നു.

ഹി​​​​​​​​​സ്ബു​​​​​​​​​ള്ള തീ​​​​​​​​​വ്ര​​​​​​​​​വാ​​​​​​​​​ദി​​​​​​​​​ക​​​​​​​​​ളു​​​​​​​​​ടെ കേ​​​​ന്ദ്ര​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു ആ​​​​ക്ര​​​​മ​​​​ണ​​​​മെ​​​​ന്നാ​​​​ണ് ഇ​​​​സ്ര​​​​യേ​​​​ൽ പ​​​​റ​​​​യു​​​​ന്ന​​​​ത്. ഹി​​​​സ്ബു​​​​ള്ള പ്ര​​​​ത്യാ​​​​ക്ര​​​​മ​​​​ണ​​​​​​​​​ത്തി​​​​​​​​​ൽ ഒ​​​​​​​​​രു ല​​​​​​​​​ഫ്. കേ​​​​​​​​​ണ​​​​​​​​​ൽ ഉ​​​​​​​​​ൾ​​​​​​​​​പ്പെ​​​​​​​​​ടെ ത​​​​​​​​​ങ്ങ​​​​​​​​​ളു​​​​​​​​​ടെ നാ​​​​​​​​​ലു സൈ​​​​​​​​​നി​​​​​​​​​ക​​​​​​​​​ർ കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​താ​​​​​​​​​യി ഇ​​​​​​​​​സ്ര​​​​​​​​​യേ​​​​​​​​​ൽ സ്ഥി​​​​​​​​​രീ​​​​​​​​​ക​​​​​​​​​രി​​​​​​​​​ച്ചു. ടാ​​​​​​​​​ങ്കി​​​​​​​​​നു നേ​​​​​​​​​ർ​​​​​​​​​ക്കു​​​​​​​​​ണ്ടാ​​​​​​​​​യ ഡ്രോ​​​​​​​​​ൺ ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ലാ​​​​​​​​​ണ് ഇ​​​​​​​​​സ്രേ​​​​​​​​​ലി സൈ​​​​​​​​​നി​​​​​​​​​ക​​​​​​​​​ർ കൊ​​​​​​​​​ല്ല​​​​​​​​​പ്പെ​​​​​​​​​ട്ട​​​​​​​​​ത്. അ​​​​​​​​​ഞ്ചു സൈ​​​​​നി​​​​​ക​​​​​ർ​​​​​​​​​ക്കു പ​​​​​​​​​രി​​​​​​​​​ക്കേ​​​​​​​​​റ്റു. യു​​​​​​​​​എ​​​​​​​​​സ്-​​​​​​​​​ഇ​​​​​​​​​റാ​​​​​​​​​ൻ സ​​​​​​​​​മാ​​​​​​​​​ധാ​​​​​​​​​ന ക​​​​​​​​​രാ​​​​​​​​​റി​​​​​​​​​ൽ ഇ​​​​​​​​​സ്ര​​​​​​​​​യേ​​​​​​​​​ലോ ഹി​​​​​​​​​സ്ബു​​​​​​​​​ള്ള​​​​​​​​​യോ ഒ​​​​​പ്പു​​​​​വ​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ല.

യു​​എ​​സ്-​​ഇ​​റാ​​ൻ സ​​മാ​​ധാ​​നച​​ർ​​ച്ച റ​​ദ്ദാ​​ക്കി

ഇ​​​​​​​​​സ്രേ​​​​​​​​​ലി ആ​​​​​​​​​ക്ര​​​​​​​​​മ​​​​​​​​​ണ​​​​​​​​​ത്തി​​​​​​​​​ന്‍റെ പ​​​​​​​​​ശ്ചാ​​​​​​​​​ത്ത​​​​​​​​​ല​​​​​​​​​ത്തി​​​​​​​​​ൽ ഇ​​​​​​​​​ന്ന​​​​​​​​​ലെ സ്വി​​​​​​​​​റ്റ്സ​​​​​​​​​ർ​​​​​​​​​ല​​​​​​​​​ൻ​​​​​​​​​ഡി​​​​​​​​​ൽ ന​​​​​​​​​ട​​​​​​​​​ക്കേ​​​​​​​​​ണ്ടി​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്ന സ​​​​​​​​​മാ​​​​​​​​​ധാ​​​​​​​​​ന ച​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​യി​​​​​​​​​ൽ​​​​​​​​​നി​​​​​​​​​ന്ന് ഇ​​​​​​​​​റാ​​​​​​​​​ൻ പി​​​​​​​​​ന്മാ​​​​​​​​​റി.

യു​​​​​​​​​എ​​​​​​​​​സ് പ്ര​​​​​​​​​തി​​​​​​​​​നി​​​​​​​​​ധി​​​​​​​​​യാ​​​​​​​​​യി പ​​​​​​​​​ങ്കെ​​​​​​​​​ടു​​​​​​​​​ക്കാ​​​​​​​​​നി​​​​​​​​​രു​​​​​​​​​ന്ന വൈ​​​​​​​​​സ് പ്ര​​​​​​​​​സി​​​​​​​​​ഡ​​​​​​​​​ന്‍റ് ജെ.​​​​​​​​​ഡി. വാ​​​​​​​​​ൻ​​​​​​​​​സും സ്വി​​​​​​​​​റ്റ്സ​​​​​​​​​ർ​​​​​​​​​ല​​​​​​​​​ൻ​​​​​​​​​ഡ് യാ​​​​​​​​​ത്ര റ​​​​​​​​​ദ്ദാ​​​​​​​​​ക്കി. വാ​​​​​​​​​​ൻ​​​​​​​​​​സ് ച​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ൽ​​നി​​​​​​​​​​ന്നു പി​​​​​​​​​​ന്മാ​​​​​​​​​​റിയതായി വൈ​​​​​​​​​​റ്റ് ഹൗ​​​​​​​​​​സ് വ​​​​​​​​​​ക്താ​​​​​​​​​​വ് വ്യ​​​​​​​​​​ക്ത​​​​​​​​​​മാ​​​​​​​​​​ക്കി. ഇ​​​​​​തോ​​​​​​ടെ യു​​​​​​​​​​എ​​​​​​​​​​സും ഇ​​​​​​​​​​റാ​​​​​​​​​​നും ത​​​​​​​​​​മ്മി​​​​​​​​​​ൽ നേ​​​​​​​​​​രി​​​​​​​​​​ട്ടു​​​​​​​​​​ള്ള ര​​​​​​​​​​ണ്ടാം റൗ​​​​​​​​​​ണ്ട് സ​​​​​​​​​​മാ​​​​​​​​​​ധാ​​​​​​​​​​ന​​​​​​​​ ച​​​​​​​​​​ർ​​​​​​​​​​ച്ച​​​​​​​​ റ​​ദ്ദാ​​ക്കി.

പ​​​​​​​​​ശ്ചി​​​​​​​​​മേ​​​​​​​​​ഷ്യ​​​​​​​​​ൻ സം​​​​​​​​​ഘ​​​​​​​​​ർ​​​​​​​​​ഷ​​​​​​​​​ത്തി​​​​​​​​​ന് സ്ഥി​​​​​​​​​ര​​​​​​​​​മാ​​​​​​​​​യ പ​​​​​​​​​രി​​​​​​​​​ഹാ​​​​​​​​​രം കാ​​​​​​​​​ണു​​​​​​​​​ന്ന​​​​​​​​​തി​​​​​​​​​നാ​​​​​​​​​യി​​​​​​​​​രു​​​​​​​​​ന്നു ജ​​​​​​​​​നീ​​​​​​​​​വ​​​​​​​​​യി​​​​​​​​​ൽ ച​​​​​​​​​ർ​​​​​​​​​ച്ച നി​​​​​​​​​ശ്ച​​​​​​​​​യി​​​​​​​​​ച്ചി​​​​​​​​​രു​​​​​​​​​ന്ന​​​​​​​​​ത്. എ​​​​​​​​​​ത്ര​​​​​​​​​​യും വേ​​​​​​​​​​ഗം ഇ​​​​​​​​​​രു​​​​​​​​​​രാ​​​​​​​​​​ജ്യ​​​​​​​​​​ങ്ങ​​​​​​​​​​ളും ത​​​​​​​​​​മ്മി​​​​​​​​​​ലു​​​​​​​​​​ള്ള ച​​​​​​​​​​ർ​​​​​​​​​​ച്ച ആ​​​​​​​​​​രം​​​​​​​​​​ഭി​​​​​​​​​​ക്കാ​​​​​​​​​​ൻ സാ​​​​​​​​​​ധി​​​​​​​​​​ക്കു​​​​​​​​​​മെ​​​​​​​​​​ന്നാ​​​​​​​​​​ണു പ്ര​​​​​​​​​​തീ​​​​​​​​​​ക്ഷയെന്ന് വൈ​​​​​​​​​​റ്റ്ഹൗ​​​​​​​​​​സ് വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

യു​​​​​​​​​​എ​​​​​​​​​​സും ഇ​​​​​​​​​​റാ​​​​​​​​​​നും ത​​​​​​​​​​മ്മി​​​​​​​​​​ലു​​​​​​​​​​ള്ള ക​​​​​​​​​​രാ​​​​​​​​​​റി​​​​​​​​​​ന്‍റെ ഭാ​​​​​​​​​​ഗ​​​​​​​​​​മാ​​​​​​​​​​യി ല​​​​​​​​​​ബ​​​​​​​​​​ന​​​​​​​​​​നി​​​​​​​​​​ലും വെ​​​​​​​​​​ടി​​​​​​​​​​നി​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ൽ ന​​​​​​​​​​ട​​​​​​​​​​പ്പാ​​​​​​​​​​ക്ക​​​​​​​​​​ണ​​​​​​​​​​മെ​​​​​​​​​​ന്നു വ്യ​​​​​​​​​​വ​​​​​​​​​​സ്ഥ​​​​​​​​​​യു​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു. എ​​​​​​​​​​ന്നാ​​​​​​​​​​ൽ, ഈ ​​​​​​​​ ​​നി​​​​​​​​​​ർ​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ങ്ങ​​​​​​​​​​ൾ കാ​​​​​​​​​​റ്റി​​​​​​​​​​ൽ​​​​​​​​​​പ്പ​​​​​​​​​​റ​​​​​​​​​​ത്തി​​​​​​​​യാ​​​​​​​​ണ് ല​​​​​​​​ബ​​​​​​​​ന​​​​​​​​നി​​​​​​​​ൽ ഇ​​​​​​​​സ്ര​​​​​​​​യേ​​​​​​​​ൽ ആ​​​​​​​​ക്ര​​​​​​​​മ​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ​​​​​​​​ത്. ഇ​​തി​​നി​​ടെ, ഹോ​​ർ​​മു​​സി​​ൽ ഇ​​റേ​​നി​​യ​​ൻ അ​​ധി​​കൃ​​ത​​ർ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ പു​​റ​​പ്പെ​​ടു​​വി​​ച്ചു. ക​​പ്പ​​ലു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണ​​മെ​​ന്നാ​​ണു നി​​ർ​​ദേ​​ശം. ഹോ​​ർ​​മു​​സി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​ന്ന ക​​പ്പ​​ലു​​ക​​ൾ​​ക്ക് ഇ​​റാ​​ൻ ഫീ​​സ് ഈ​​ടാ​​ക്കു​​മെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട്. ഹോ​​ർ​​മു​​സ് തു​​റ​​ന്ന​​തോ​​ടെ ഒ​​ട്ടേ​​റെ എ​​ണ്ണ‌​​ടാ​​ങ്ക​​റു​​ക​​ൾ ക​​ട​​ന്നു​​പോ​​യി.

Tags : Israel Hezbollah fight cease fire

Recent News

Corehub Up