തിരുവനന്തപുരം: കേരളത്തെ ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബാക്കാൻ 200 കോടി രൂപ നീക്കിവെച്ചതായും മുഖ്യമന്ത്രി വി.ഡി. സതീശൻ.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഗ്ലോബൽ കൺവെൻഷൻ സെന്റർ നിർമിക്കും. ഏവിയേഷൻ ലോജിസ്റ്റിക്സ് ഹബ്ബിനായി 200 കോടി രൂപ, സ്പേസ് പാർക്കിന് അഞ്ച് കോടി രൂപ എന്നിവയും പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളെ തന്ത്രപരമായ ദേശീയ പ്രാധാന്യമുള്ള ഏകീകൃത സാമ്പത്തിക മേഖലയായി യോജിപ്പിക്കും. ദുർബല വിഭാഗങ്ങൾക്കായി വൺ കേരള കരുതൽ മിഷൻ, വിദ്യാർഥികൾക്ക് കേരളത്തിൽ തന്നെ അവസരങ്ങൾ കണ്ടെത്താൻ കേരളനോളജ് വാലി പദ്ധതിക്കായി 100 കോടി രൂപ, വയനാട് ട്രൈബൽ സർവകലാശാലയ്ക്ക് 50 കോടി രൂപ എന്നിങ്ങനെയും ബജറ്റിൽ പ്രഖ്യാപിച്ചു.
Tags : kerala budget 2026