തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ആശ്വാസമാകുന്ന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക്’ എന്ന പ്രഖ്യാപനത്തോടെ, മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും ഉപജീവനവും ഉറപ്പാക്കുന്ന പദ്ധതിക്ക് രൂപം നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
ബോട്ടുകൾക്ക് നൽകുന്ന മണ്ണെണ്ണ സബ്സിഡി ലിറ്ററിന് 75 രൂപയായി വർദ്ധിപ്പിച്ചു. പട്ടയമില്ലാത്ത എല്ലാ തീരദേശവാസികൾക്കും പട്ടയം നൽകുമെന്ന് ബജറ്റിൽ ഉറപ്പുനൽകി.
മത്സ്യത്തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേക ഭവന പദ്ധതി നടപ്പിലാക്കും. നിരന്തരമായ അപകടങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ബജറ്റിൽ പ്രത്യേക തുക വകയിരുത്തി.
Tags : bugget Niyamasabha