Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bugget

തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം; കൈ​താ​ങ്ങാ​യി ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​കു​ന്ന പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ക​ട​ലി​ന്റെ അ​വ​കാ​ശം ക​ട​ലി​ന്റെ മ​ക്ക​ൾ​ക്ക്’ എ​ന്ന പ്ര​ഖ്യാ​പ​ന​ത്തോ​ടെ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​യും ഉ​പ​ജീ​വ​ന​വും ഉ​റ​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ബോ​ട്ടു​ക​ൾ​ക്ക് ന​ൽ​കു​ന്ന മ​ണ്ണെ​ണ്ണ സ​ബ്‌​സി​ഡി ലി​റ്റ​റി​ന് 75 രൂ​പ​യാ​യി വ​ർ​ദ്ധി​പ്പി​ച്ചു. പ​ട്ട​യ​മി​ല്ലാ​ത്ത എ​ല്ലാ തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്കും പ​ട്ട​യം ന​ൽ​കു​മെ​ന്ന് ബ​ജ​റ്റി​ൽ ഉ​റ​പ്പു​ന​ൽ​കി.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഭ​വ​ന പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. നി​ര​ന്ത​ര​മാ​യ അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന മു​ത​ല​പ്പൊ​ഴി​യി​ലെ അ​ശാ​സ്ത്രീ​യ നി​ർ​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ബ​ജ​റ്റി​ൽ പ്ര​ത്യേ​ക തു​ക വ​ക​യി​രു​ത്തി.

Latest News

Corehub Up