x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡേ​റ്റ അ​ധി​ഷ്ഠി​ത ഇ​ൻ​വെ​സ്റ്റ് കേ​ര​ളം പ്ര​ത്യേ​ക സെ​ൽ രൂ​പീ​ക​രി​ക്കും


Published: June 19, 2026 09:54 AM IST | Updated: June 19, 2026 09:55 AM IST

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്കും സ​മ​ഗ്ര പ്രാ​ദേ​ശി​ക വി​ക​സ​ന​ത്തി​നു​മു​ത​കു​ന്ന ത​ര​ത്തി​ലു​ള്ള നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ ഡേ​റ്റ അ​ധി​ഷ്ടി​ത ഇ​ൻ​വെ​സ്റ്റ് കേ​ര​ളം പ്ര​ത്യേ​ക സെ​ൽ രൂ​പീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

പ​ദ്ധ​തി നി​ർ​വ​ഹ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​യും നി​ക്ഷേ​പ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും കേ​ര​ള​ത്തി​ലു​ട​നീ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ന് ഇ​തു സ​ഹാ​യ​ക​ര​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നും വി​ജ​യ​ക​ര​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യും വ്യ​വ​സാ​യ​മ​ന്ത്രി ഉ​പാ​ധ്യ​ക്ഷ​നാ​യും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് അ​ഡൈ്വ​സ​റി കൗ​ൺ​സി​ൽ രൂ​പീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ്രഖ്യാപിച്ചു.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ൽ നേ​രി​ടു​ന്ന ത​ട​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സ​മ​യ​ബ​ന്ധി​ത​മാ​യി സ​ത്വ​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. നി​ക്ഷേ​പ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭൂ​മി, നി​യ​പ​ര​മാ​യ വി​വി​ധ അ​നു​മ​തി​ക​ൾ, നി​ക്ഷേ​പാ​ന​ന്ത​ര പി​ന്തു​ണ എ​ന്നി​വ ഓ​രോ ഘ​ട്ട​ത്തി​ലും ഉ​റ​പ്പു​വ​രു​ത്തു​ന്ന ഏ​ക​ജാ​ല​ക സം​വി​ധാ​ന​മാ​യി​രി​ക്കും ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് കേ​ര​ളം സെ​ല്ലെ​ന്നും അ​ദ്ദേ​ഹം ബ​ജ​റ്റ് അ​വ​ത​ര​ണ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

ഇ​തി​നു​ള്ള മാ​ർ​ഗ​രേ​ഖ​യാ​യി പ്രോ​ജ​ക്ട് ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ പ്രോ​ട്ടോ​ക്കോ​ൾ ന​ട​പ്പി​ലാ​ക്കും. പ​ദ്ധ​തി നി​ർ​വ​ഹ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ​യും നി​ക്ഷേ​പ​ക​രു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ​യും കേ​ര​ള​ത്തി​ലു​ട​നീ​ളം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നും വ്യാ​വ​സാ​യി​ക വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​നും സാ​ങ്കേ​തി​ക​വി​ധ്യ​യു​ടെ കൈ​മാ​റ്റ​ത്തി​നും സു​സ്ഥി​ര സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യ്ക്കും ഇ​ത് മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കും.

നി​ക്ഷേ​പ​ത്തിനു ത​യാ​റാ​യ പ​ദ്ധ​തി​ക​ളു​ടെ ഒ​രു നി​ര നി​ല​നി​ർ​ത്തു​ന്ന​തി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന​തും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ക്ഷേ​പം ആ​ക​ർ​ഷി​ക്കു​ന്ന​തു​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും.

പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​നും വി​ജ​യ​ക​ര​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും മു​ഖ്യ​മ​ന്ത്രി അ​ധ്യ​ക്ഷ​നാ​യും വ്യ​വ​സാ​യ​മ​ന്ത്രി ഉ​പാ​ധ്യ​ക്ഷ​നാ​യും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​രെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് അ​ഡൈ്വ​സ​റി കൗ​ൺ​സി​ൽ രൂ​പീ​ക​രി​ക്കും.

Tags : kerala budget 2026

Recent News

Corehub Up