തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ ദുർബല വിഭാഗങ്ങൾക്കായി കരുതൽ മിഷൻ പദ്ധതി പ്രഖ്യാപിച്ചു. വൺ കേരള കരുതൽ മിഷൻ എന്ന പേരിൽ രോഗികളായ അർഹരായ ഗുണഭോക്താക്കൾക്ക് സഹായം ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നൂറു കോടി രൂപയാണ് ഇതിനായി സർക്കാർ മാറ്റിവച്ചിരിക്കുന്നത്.
മാരക രോഗങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ സാധിക്കാത്തതും കുട്ടികൾക്കാവശ്യമായ വിദ്യാഭ്യാസം നൽകാൻ കഴിയാത്തവർക്കുമായാണ് ഈ പദ്ധതി. അർഹതപ്പെട്ടവരിലേയ്ക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള സാങ്കേതിക പ്ലാറ്റ്ഫോമാക്കി വൺ കേരള കരുതൽ മിഷൻ സ്ഥാപിക്കും.
സർക്കാർ ഇതര സംഘടനകൾ, സിഎസ്ആർ ഫണ്ടുകൾ, സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നുമുള്ള സഹായങ്ങൾ തുടങ്ങി സംഭാവനയായി ലഭിക്കുന്ന ഓരോ തുകയും ഈ പദ്ധതിക്കായി മാറ്റിവെയ്ക്കുമെന്നും സതീശൻ പറഞ്ഞു. ഇതിന്റെ ഭരണപരമായ പ്രവർത്തനങ്ങൾ സർക്കാർ നേരിട്ടായിരിക്കും നിയന്ത്രിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Tags : buget vd satheeshan