x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​നി​യ​ൻ തു​റ​മു​ഖ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള ഉ​പ​രോ​ധം നീ​ക്കി​യ​താ​യി യു​എ​സ്


Published: June 19, 2026 07:11 AM IST | Updated: June 19, 2026 07:11 AM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നി​യ​ൻ തു​റ​മു​ഖ​ങ്ങ​ളി​ലേ​ക്കോ അ​വി​ടെ നി​ന്നോ ഉ​ള്ള ക​പ്പ​ലു​ക​ളു​ടെ സ​ഞ്ചാ​ര​ത്തെ അ​മേ​രി​ക്ക​ൻ സൈ​ന്യം ത​ട​സ​പ്പെ​ടു​ത്തി​ല്ലെ​ന്ന് യു​എ​സ് സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡ് (സെ​ൻ​കോം) എ​ക്സി​ലെ പോ​സ്റ്റി​ൽ വ്യ​ക്ത​മാ​ക്കി. ഇ​റാ​നു​മാ​യു​ള്ള ക​രാ​റി​ലെ എ​ല്ലാ വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ യു​എ​സ് നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലു​ക​ൾ പ്ര​ദേ​ശ​ത്ത് തു​ട​രു​മെ​ന്നും സെ​ൻ​കോം പ​റ​ഞ്ഞു.

ക​രാ​റി​ന​പ്പു​റ​മു​ള്ള കാ​ര്യ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ യു​എ​സ് മു​തി​ർ​ന്നാ​ൽ ഇ​റാ​ൻ അ​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യി പ​റ​ഞ്ഞ​താ​യി ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു.

പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധ​ത്തി​ന് അ​റു​തി വ​രു​ത്തി അ​മേ​രി​ക്ക​യും ഇ​റാ​നും ഇ​ന്ന​ലെ സ​മാ​ധാ​ന​ക്ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മ​ക്രോ​ണു​മാ​യി വെ​ഴ്സാ​യ് കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന അ​ത്താ​ഴ​വി​രു​ന്നി​നി​ടെ​യാ​ണ് ട്രം​പ് ക​രാ​റി​ൽ ഒ​പ്പു​വ​ച്ച​ത്. ക​രാ​റി​ന്‍റെ അ​ന്തി​മ​രൂ​പ​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​സി​ഡ​ന്‍റു​മാ​ർ ഒ​പ്പു​വ​ച്ച​താ​യി ഇ​റാ​ന്‍റെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് ഇ​സ്മാ​യി​ൽ ബ​ഖാ​യി പ​റ​ഞ്ഞു. ഇ​റാ​ൻ ക​രാ​ർ ലം​ഘി​ച്ചാ​ൽ ക​ടു​ത്ത ബോം​ബാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags : US lifts embargo Iranian ports

Recent News

Corehub Up