x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ൽ വെ​ടി​വ​യ്പ്പ്; ഒ​രാ​ൾ​ക്ക് പ​രി​ക്ക്


Published: June 19, 2026 08:12 AM IST | Updated: June 19, 2026 08:12 AM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: ന്യൂ​യോ​ർ​ക്കി​ലെ ടൈം​സ് സ്ക്വ​യ​റി​ൽ വെ​ടി​വ​യ്പ്പ്. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ക്ര​മി​യെ​ന്ന് എ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി.

വ്യാ​ഴാ​ഴ്ച (പ്രാ​ദേ​ശി​ക സ​മ​യം) ഉ​ച്ച​ക​ഴി​ഞ്ഞ് 3:40 ഓ​ടെ ന്യൂ​യോ​ർ​ക്ക് നി​ക്സി​ന്‍റെ എ​ൻ​ബി​എ ചാ​മ്പ്യ​ൻ​ഷി​പ്പ് വി​ജ​യം ആ​ഘോ​ഷി​ക്കാ​ൻ ലോ​വ​ർ മാ​ൻ​ഹാ​ട്ട​നി​ൽ ന​ട​ന്ന പ​രേ​ഡി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. പ​രേ​ഡി​ന്‍റെ സു​ര​ക്ഷ​യ്ക്കാ​യി പ​തി​നാ​യി​ര​ത്തോ​ളം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​രു​ന്ന​തെ​ന്ന് ഔ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

വെ​ടി​വെ​യ്പ്പി​ന്‍റെ ശ​ബ്ദം കേ​ട്ട് ടൈം​സ് സ്ക്വ​യ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് ഓ​ടി​മാ​റു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Tags : Hurt Shot Fire New York Times Square

Recent News

Corehub Up