x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഎം ശ്രീ: പിണറായിക്കുള്ള മറുപടി ശിവൻകുട്ടിയുടെ ലേഖനമെന്ന് മുഖ‍്യമന്ത്രി


Published: June 20, 2026 12:41 AM IST | Updated: June 20, 2026 12:41 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി. ​​​ശി​​​വ​​​ന്‍കു​​​ട്ടി പാ​​​ർ​​​ട്ടി​​​ പ​​​ത്ര​​​ത്തി​​​ൽ പി​​എം ശ്രീ​​​യെ ന്യാ​​​യീ​​​ക​​​രി​​​ച്ച് എ​​​ഴു​​​തി​​​യ ലേ​​​ഖ​​​നം ത​​​ന്നെ​​​യാ​​​ണ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​ള്ള മ​​​റു​​​പ​​​ടി​​​യെ​​​ന്ന് മു​​​ഖ‍്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ സ​​​ര്‍ക്കാ​​​രാ​​​ണ് പി​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ ഒ​​​പ്പി​​​ട്ട​​​ത്. എ​​​ന്നി​​​ട്ട് ഒ​​​പ്പി​​​ട്ട​​​തി​​​നെ ന്യാ​​​യീ​​​ക​​​രി​​​ച്ചു. പി​​​ന്നീ​​​ട് പി​​​ന്‍വ​​​ലി​​​ക്കാ​​​നു​​​ള്ള ക​​​ത്ത​​​ല്ല, മ​​​ര​​​വി​​​പ്പി​​​ക്കാ​​​നു​​​ള്ള ക​​​ത്താ​​​ണ് അ​​​യ​​​ച്ച​​​ത്. ക​​​രാ​​​റി​​​ല്‍ മ​​​ര​​​വി​​​പ്പി​​​ക്കാ​​​ന്‍ എന്ത് പ്രൊ​​​വി​​​ഷ​​​നാ​​​ണു​​​ള്ള​​​ത്. ഞ​​​ങ്ങ​​​ളോ​​​ട് പി​​​ന്മാ​​​റാ​​​മാ​​​യി​​​രു​​​ന്നി​​​ല്ലേ​​​യെ​​​ന്ന് ചോ​​​ദി​​​ക്കു​​​ന്ന​​​വ​​​ര്‍ക്ക് ഒ​​​പ്പി​​​ട്ട​​​തി​​​നു ശേ​​​ഷം പി​​​ന്മാ​​​റാ​​​തി​​​രു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ്?

ഇ​​​ഷ്ട​​​മു​​​ള്ള ക​​​രി​​​ക്കു​​​ലം പ​​​ഠി​​​പ്പി​​​ക്കാ​​​മെ​​​ന്ന് വി. ​​​ശി​​​വ​​​ന്‍കു​​​ട്ടി​​ത​​​ന്നെ പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്രസ​​​ഹാ​​​യം ആ​​​രു​​​ടെ​​​യും ഔ​​​ദാ​​​ര്യ​​​മ​​​ല്ല. പേ​​​രി​​​ല​​​ല്ല കാ​​​ര്യം. കേ​​​ര​​​ളം ന​​​ല്‍കു​​​ന്ന ജി​​എ​​​സ്​​​ടി​​​യു​​​ടെ പ​​​കു​​​തി​​​യും കേ​​​ന്ദ്ര​​​ത്തി​​​നാ​​​ണ് പോ​​​കു​​​ന്ന​​​ത്. മ​​​ന്ത്രി​​​സ​​​ഭാ അം​​​ഗ​​​ങ്ങ​​​ള്‍ അ​​​റി​​​യാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യും ക​​​രാ​​​റി​​​ല്‍ ഒ​​​പ്പി​​​ട്ട​​​തി​​​നെ​​തി​​​രേയാ​​​ണ് ഞാ​​​ന്‍ പ്ര​​​തി​​​പ​​​ക്ഷ​​​ത്ത് ഇ​​​രു​​​ന്ന​​​പ്പോ​​​ള്‍ പ​​​റ​​​ഞ്ഞ​​​ത്.

പ​​​ദ്ധ​​​തി​​​യി​​​ല്‍ ഒ​​​പ്പു​​​വ​​​ച്ചാ​​​ല്‍ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യെ​​​ല്ലാം മാ​​​റ്റി കേ​​​ന്ദ്രം നി​​​ശ്ച​​​യി​​​ച്ചു​​​ന​​​ല്‍കു​​​ന്ന​​​ത് ന​​​ട​​​പ്പാ​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്ന​​​ത് അ​​​വാ​​​സ്ത​​​വ​​​മാ​​​ണ്. സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ക്ക് അ​​​വ​​​രു​​​ടെ ക​​​രി​​​ക്കു​​​ലം തു​​​ട​​​രാ​​​മെ​​​ന്ന കാ​​​ര്യം ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​ന​​​യം​​​ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. മാ​​​ത്ര​​​വു​​​മ​​​ല്ല, രാ​​​ജ്യ​​​ത്ത് സം​​​ഭ​​​വി​​​ക്കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ള്‍ക്ക് അ​​​നു​​​സൃ​​​ത​​​മാ​​​യി പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച ഏ​​​ക​​​ സം​​​സ്ഥാ​​​ന​​​വും കേ​​​ര​​​ള​​​മാ​​​ണ്.

കേ​​​ന്ദ്രാ​​​വി​​​ഷ്‌​​​കൃ​​​ത​​​ പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ നി​​​കു​​​തി​​​പ്പ​​​ണം​​​കൂ​​​ടി ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ്. സ​​​മ​​​ഗ്ര​​​ശി​​​ക്ഷാ, പി​​​എം പോ​​​ഷ​​​ണ്‍ സ്റ്റാ​​​ര്‍സ്, ന്യൂ ​​​ഇ​​​ന്ത്യ ലി​​​റ്റ​​​റ​​​സി പ്രോ​​​ഗ്രാം എ​​​ന്നി​​​വ​​​യും ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല​​​യി​​​ലെ പി​​​എം ഉ​​​ഷ​​​യും ഇ​​​തി​​​ന​​​കം​​​ത​​​ന്നെ നാം ​​​ന​​​ട​​​പ്പാ​​​ക്കി​​​വ​​​രു​​​ന്നു. ഈ ​​​പ​​​ദ്ധ​​​തി​​​ക​​​ളെ​​​യെ​​​ല്ലാം കേ​​​ന്ദ്ര​​​സ​​​ര്‍ക്കാ​​​ര്‍ ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​ന​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​ത്.

2022 മു​​​ത​​​ല്‍ സ​​​മ​​​ഗ്ര​​​ശി​​​ക്ഷാ പ​​​ദ്ധ​​​തി​​​യെ ദേ​​​ശീ​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​ന​​​യം 2020ലെ 86 ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തി പു​​​നഃ​​​ക്ര​​​മീ​​​ക​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും കേ​​​ര​​​ളം ത​​​ന​​​തു​​​ പ​​​ദ്ധ​​​തി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കി.

പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും നി​​​ര​​​ന്ത​​​ര​​​മാ​​​യ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​ പോ​​​കാ​​​ന്‍ വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​ന്നും സ​​തീ​​ശ​​ൻ പ​​റ​​ഞ്ഞു.

Tags : PM Shri Pinarayi VD Satheesan Sivankutty article answer

Recent News

Corehub Up