x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​ബ​ർ ത​ട്ടി​പ്പ്: മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഗു​ജ്‌​റാ​ളി​ന്‍റെ മ​ക​നി​ൽ​നി​ന്ന് 7.68 കോ​ടി ത​ട്ടി


Published: June 20, 2026 12:45 AM IST | Updated: June 20, 2026 12:45 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഐ.​​​കെ.​ ഗു​​​​ജ്‌​​​​റാ​​​​ളി​​​​ന്‍റെ മ​​​​ക​​​​ൻ ന​​​​രേ​​​​ഷ് ഗു​​​​ജ്‌​​​​റാ​​​​ളി​​​​ൽ​​​​നി​​​​ന്ന് സൈ​​​​ബ​​​​ർ കു​​​​റ്റ​​​​വാ​​​​ളി​​​​ക​​​​ൾ ഏ​​​​ഴു കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തു. ന​​​​രേ​​​​ഷി​​​​ന്‍റെ ക​​​​മ്പ​​​​നി​​​​യി​​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ര​​​​നെ ആ​​​​ൾ​​​​മാ​​​​റാ​​​​ട്ടം ന​​​​ട​​​​ത്തി ക​​​​ബ​​​​ളി​​​​പ്പി​​​​ച്ചാ​​​​ണു പ​​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​ത്.

ന​​​​രേ​​​​ഷി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഉ​​​​ട​​​​ൻ​​​ത​​​​ന്നെ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്ത​​​​തി​​​​നാ​​​​ൽ ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട 7.68 കോ​​​​ടി​​​​യി​​​​ൽ 4.28 കോ​​​​ടി രൂ​​​​പ മ​​​​ര​​​​വി​​​​പ്പി​​​​ക്കാ​​​​ൻ സാ​​​ധി​​​ച്ചു.

പോ​​​​ലീ​​​​സി​​​​ന്‍റെ എ​​​​ഫ്ഐ​​​​ആ​​​​ർ​​​​പ്ര​​​​കാ​​​​രം ഈ​​​​ മാ​​​​സം 12നും 16​​​​നു​​​​മി​​​​ട​​​​യി​​​​ലാ​​​​ണ് ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ന്ന​​​​ത്. ന​​​​രേ​​​​ഷി​​​​ന്‍റെ വ​​​​സ്ത്ര​​​​വ്യാ​​​​പാ​​​​ര ക​​​​മ്പ​​​​നി​​​​യി​​​​ലെ സി​​​​എ​​​​ഫ്ഒ​​​​യ്ക്ക് ന​​​​രേ​​​​ഷി​​​​ന്‍റെ ചി​​​​ത്ര​​​​മു​​​​ള്ള പ്രൊ​​​​ഫൈ​​​​ലി​​​​ൽ​​​​നി​​​​ന്ന് വാ​​​​ട്സാ​​​​പ് സ​​​​ന്ദേ​​​​ശം ല​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​ടി​​​​യ​​​​ന്ത​​​​ര വ്യാ​​​​പാ​​​​ര ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി സാ​​​​ധാ​​​​ര​​​​ണ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന റി​​​​യ​​​​ൽ ടൈം ​​​​ഗ്രോ​​​​സ് സെ​​​​റ്റി​​​​ൽ​​​​മെ​​​​ന്‍റി​​​​ലൂ​​​​ടെ (ആ​​​​ർ​​​​ടി​​​​ജി​​​​എ​​​​സ്) പ​​​​ണം അ​​​​യ​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ സി​​​​എ​​​​ഫ്ഒ​​​​യോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്. ആ​​​​വ​​​​ശ്യം സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​ണെ​​​​ന്നു ക​​​​രു​​​​തി സി​​​​എ​​​​ഫ്ഒ നാ​​​​ലു​​​​ത​​​​വ​​​​ണ​​​​യാ​​​​യി ആ​​​​ർ​​​​ടി​​​​ജി​​​​എ​​​​സി​​​​ലൂ​​​​ടെ ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ​​​​ക്ക് പ​​​​ണം അ​​​​യ​​​​ച്ചു​​​​കൊ​​​​ടു​​​​ത്തു.

പി​​​​ന്നീ​​​​ട് ക​​​​ഴി​​​​ഞ്ഞ 16ന് ​​​​സി​​​എ​​​ഫ്ഒ ന​​​രേ​​​ഷി​​​ന്‍റെ മ​​​​ക​​​​ൾ ദി​​​ക്ഷ​​​യു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​തി​​​ലൂ​​​ടെ​​​യാ​​​ണ് ത​​​​ട്ടി​​​​പ്പ് ബോ​​​ധ്യ​​​മാ​​​യ​​​ത്. പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ന​​​​രേ​​​​ഷി​​​​ന്‍റെ പേ​​​​രി​​​​ൽ ആ​​​​ൾ​​​​മാ​​​​റാ​​​​ട്ടം ന​​​​ട​​​​ത്താ​​​​ൻ ത​​​​ട്ടി​​​​പ്പു​​​​കാ​​​​ർ ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ വാ​​​​ട്സാ​​​​പ് ഹാ​​​​ക്ക് ചെ​​​​യ്തു​​​​വെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന.

ന​​​​രേ​​​​ഷി​​​​ന്‍റെ പ​​​​രാ​​​​തി​​​​യി​​​​ൽ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്ത് അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു. ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റു​​​മാ​​​രും വ​​​സ്ത്ര, ലെ​​​ത​​​ർ വ്യാ​​​പാ​​​രി​​​ക​​​ളു​​​മാ​​​ണ് ഗു​​​ജ്‌​​​റാ​​​ൾ കു​​​ടും​​​ബം.

Tags : Cyber ​​fraud Gujral's son embezzled Naresh Gujral

Recent News

Corehub Up