x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെയ്ത്തിയെ മൂന്ന് ഗോളിന് തോൽപ്പിച്ച് ബ്രസീൽ


Published: June 20, 2026 08:13 AM IST | Updated: June 20, 2026 08:13 AM IST

വാഷിംഗ്‌ടൺ ഡിസി: ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഹെയ്തിക്കെതിരെ മടക്കമില്ലാത്ത മൂന്ന് ഗോളിന് വിജയിച്ച് ബ്രസീൽ. ഗോളുകൾ മൂന്നും പിറന്നത് ഒന്നാം പകുതിയിലാണ്. 23-ാം മിനിറ്റിൽ മാത്യൂസ് കുന്യയാണ് ഒരു റീബൗണ്ടിൽനിന്ന് ആദ്യ ഗോൾ നേടിയത്.

36-ാം മിനിറ്റിൽ മധ്യഭാഗത്ത് നിന്നുള്ള ത്രൂപാസ് സ്വീകരിച്ച് കുന്യ രണ്ടാം ഗോളും വലയിലാക്കി ലീഡുയർത്തി. ഹെയ്തി മധ്യനിരയെയും പ്രതിരോധത്തെയും പിളർത്തിയ പാസ് സ്വീകരിച്ച് വിനീഷ്യസ് ജൂണിയറാണ് മൂന്നാം ഗോൾ ബ്രസീലിനായി നേടിയത്.

Tags : Brazil Haiti football goals

Recent News

Corehub Up