x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജ​റ്റി​ൽ കൊ​ച്ചി​ക്കു നേ​ട്ടം


Published: June 20, 2026 06:18 AM IST | Updated: June 20, 2026 06:18 AM IST

കൊ​ച്ചി: സം​സ്ഥാ​ന​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ അ​വ​ത​രി​പ്പി​ച്ച 2026 - 27 വ​ര്‍​ഷ​ത്തെ പു​തു​ക്കി​യ ബ​ജ​റ്റി​ല്‍ കൊ​ച്ചി​ക്കു നേ​ട്ടം. കൊ​ച്ചി​യി​ല്‍ ജെ.​സി. ഡാ​നി​യ​ലി​ന്‍റെ പേ​രി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര ഫി​ലിം സി​റ്റി- ചി​ത്ര​ന​ഗ​രം, കൊ​ച്ചി ഉ​ള്‍​പ്പെ​ടെ നാ​ല് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ച് ഏ​വി​യേ​ഷ​ന്‍ ലോ​ജി​സ്റ്റി​ക്‌​സ് ഹ​ബ്, ഗ്ലോ​ബ​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ ഹ​ബ്, ഗ്ലോ​ബ​ല്‍ ഗോ​ള്‍​ഡ് ഹ​ബ് തു​ട​ങ്ങി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ബ​ജ​റ്റി​ലു​ണ്ട്.

ആ​ര്‍​ബി​ട്രേ​ഷ​ന്‍ കോ​ട​തി, കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പ​ത്താ​യി അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഗ്ലോ​ബ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍, ന​ട​ൻ സ​ലിം​കു​മാ​റി​ന് ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ സ്മാ​ര​കം, ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ല്‍ ഗ്രീ​ന്‍ മാ​ര്‍​ഷ​ല്‍​സ് പ​ദ്ധ​തി, ഗോ​ശ്രീ- ബോ​ള്‍​ഗാ​ട്ടി സ​മാ​ന്ത​ര പാ​ലം, കോ​ത​മം​ഗ​ലം ചേ​ലാ​ട് അ​ന്താ​രാ​ഷ്‌​ട്ര സ്റ്റേ​ഡി​യം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ൽ ഇ​ടം​പി​ടി​ച്ചു.

Tags : Kochi budget

Recent News

Corehub Up