x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന; ഒ​ൻ​പ​ത് പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ


Published: June 20, 2026 07:49 AM IST | Updated: June 20, 2026 07:49 AM IST

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് എ​സ്ഐ​ടി ക​ണ്ടെ​ത്ത​ൽ. 2025ൽ ​ന​ട​ന്ന സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ത്തി​ൽ ഒ​ൻ​പ​ത് പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നും ച​ട്ട​ങ്ങ​ള്‍ മ​റി​ക​ട​ന്ന് പാ​ളി​ക​ള്‍ ഉ​ണ്ണി​കൃ​ഷ​ണ​ൻ പോ​റ്റി​ക്ക് കൈ​മാ​റി​യ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും എ​സ്ഐ​ടി പ​റ​യു​ന്നു. എ​സ്ഐ​ടി ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് വി​ശ​ദാം​ശ​ങ്ങ​ളു​ള്ള​ത്.

2019ലെ ​വീ​ഴ്ച​ക​ള്‍ മ​റ​യ്ക്കാ​നാ​യി​രു​ന്നു നീ​ക്കം. ആ​റു വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ നി​റം മ​ങ്ങി​യി​ട്ടും മു​ൻ ബോ​ർ​ഡ് അ​ന്വേ​ഷ​ണ​ത്തി​ന് ത​യാ​റാ​യി​ല്ല. വാ​റ​ണ്ടി​യു​ണ്ടെ​ന്ന പേ​രി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് പാ​ളി​ക​ള്‍ കൈ​മാ​റി​യെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം സ്വ​ർ​ണം ന​ഷ്ട​മാ​യി​ല്ലെ​ങ്കി​ലും അ​ഴി​മ​തി നി​രോ​ധ​ന വ​കു​പ്പ് പ്ര​തി​ക​ള്‍​ക്കെ​തി​രെ നി​ല​നി​ൽ​ക്കു​മെ​ന്ന് എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കു​ന്നു.

ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്, ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ജി​കു​മാ​ർ, സ​ന്തോ​ഷ് കു​മാ​ർ, ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ര​ര്, തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ർ ര​ജി​ലാ​ൽ, സെ​ക്ര​ട്ട​റി ബി​ന്ദു, ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി, പ​ങ്ക​ജ് ബ​ണ്ടാ​രി, ഗോ​വ​ർ​ധ​ൻ എ​ന്നി​വ​ർ പ്ര​തി​ക​ളാ​കും. പ്ര​തി​പ്പ​ട്ടി​ക​യി​ൽ​നി​ന്ന് മു​രാ​രി​ബാ​ബു​വി​നെ ഒ​ഴി​വാ​ക്കി. പ്ര​തി​പ്പ​ട്ടി​ക കൊ​ല്ലം വി​ജി​ല​ൻ​സ് വ​കു​പ്പി​ന് ന​ൽ​കും.

Tags : sabarimala gold exchange Conspiracy SIT

Recent News

Corehub Up