x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ്; വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രാ​യ കു​റ്റ​പ​ത്ര​ത്തി​ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റു​ടെ അം​ഗീ​കാ​രം


Published: June 20, 2026 09:39 AM IST | Updated: June 20, 2026 09:41 AM IST

കൊ​ച്ചി: മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രാ​യ ആ​ദ്യ കു​റ്റ​പ​ത്ര​ത്തി​ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ അം​ഗീ​കാ​രം ന​ൽ​കി. 2014 ൽ ​വ​യ​നാ​ട് യൂ​ണി​യ​ന് 10 ല​ക്ഷം രൂ​പ ന​ൽ​കി​യ​തി​ലെ ക്ര​മ​ക്കേ​ടി​ലാ​ണ് കു​റ്റ​പ​ത്രം ത​യാ​റാ​യ​ത്. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, എം.​എ​ൻ സോ​മ​ൻ, വ​യ​നാ​ട് എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ അ​ട​ക്ക​മു​ള്ള​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മം ചു​മ​ത്തി​യ​തി​നാ​ൽ സ‍​ർ​ക്കാ​ർ പ്രോ​സി​ക്യൂ​ഷ​ന് അ​നു​മ​തി ന​ൽ​ക​ണം. അ​തേ​സ​മ​യം വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രാ​യ ര​ണ്ട് കേ​സു​ക​ളി​ൽ കൂ​ടി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി​യി​ട്ടു​ണ്ട്. 70 കേ​സു​ക​ളി​ലാ​ണ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​ത്. 2016ലാ​ണ് വി ​എ​സ് അ​ച്യു​താ​ന​ന്ദ​ന്‍റെ പ​രാ​തി​യി​ൽ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ കേ​സ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്.

സ്ത്രീ​ക​ളു​ടെ പേ​രി​ൽ വ്യാ​ജ പ​ദ്ധ​തി​യി​ലൂ​ടെ പി​ന്നോ​ക്ക വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നി​ൽ നി​ന്ന് എ​സ്എ​ൻ​ഡി​പി കോ​ടി​ക​ൾ വാ​യ്പ​യെ​ടു​ത്ത​തി​ലാ​ണ് അ​ഴി​മ​തി ആ​രോ​പ​ണം. സാ​മ്പ​ത്തി​ക തി​രി​മ​റി ഗൂ​ഢാ​ലോ​ച​ന എ​ന്നി​വ​യി​ലൂ​ടെ 15 കോ​ടി രൂ​പ ത​ട്ടി​ച്ചെ​ന്നാ​ണ് വി​എ​സ് ആ​രോ​പി​ച്ച​ത്.

കേ​സി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ വെ​ള്ളി​യാ​ഴ്ച രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു. നി​ര​ന്ത​രം നി​ർ​ദേ​ശി​ച്ചി​ട്ടും ഇ​ദ്ദേ​ഹം അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ല്ലെ​ന്ന് കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​ന്നും സം​ഭ​വി​ക്കു​ന്നി​ല്ല. കേ​സ് കൈ​കാ​ര്യം ചെ​യ്യാ​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് സ​മ​യ​മി​ല്ലെ​ന്നും ജ​സ്റ്റി​സ് എ.​ബ​ദ​റു​ദീ​ൻ വാ​ക്കാ​ൽ പ​റ​ഞ്ഞു.

മൂ​ന്നാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ എ​സ്പി എ​സ്.​ശ​ശി​ധ​ര​നെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യി​ൽ നി​ന്നു മാ​റ്റി മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്വേ​ഷ​ണ ചു​മ​ത​ല ഏ​ൽ​പ്പി​ക്കു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു

 

 

Tags : microfinance scam vellapally natesan high court

Recent News

Corehub Up