x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​; തന്ത്രി രാജീവരും പി.​എ​സ്.​പ്ര​ശാ​ന്തും പ്രതികളാകും


Published: June 20, 2026 11:00 AM IST | Updated: June 20, 2026 11:01 AM IST

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 2025ലെ ​തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഭ​ര​ണ​സ​മി​തി​യെ​ക്കൂ​ടി പ്ര​തി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ എ​സ്ഐ​ടി തീ​രു​മാ​നം. സ്വ​ർ​ണ​പ്പാ​ളി​ക​ൾ കൈ​മാ​റി​യ​തി​ൽ വ​ലി​യ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും മു​ൻ ഭ​ര​ണ​സ​മി​തി​ക്ക് ഗു​രു​ത​ര​മാ​യ വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി അ​ന്വേ​ഷ​ണ​സം​ഘം ഹൈ​ക്കോ​ട​തി​യി​ൽ വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു.

2025-ലെ ​ദ്വാ​ര​പാ​ല​ക പാ​ളി​മാ​റ്റ​ത്തി​ല്‍ കേ​സെ​ടു​ക്കാ​നാ​ണ് നീ​ക്കം. ത​ന്ത്രി രാ​ജീ​വ​രും പി.​എ​സ്.​പ്ര​ശാ​ന്തും അ​ട​ക്കം ഒ​ന്പ​ത് പേ​ർ​ക്ക് സ്വ​ർ​ണ​പാ​ളി കൈ​മാ​റ്റ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് എ​സ്ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ൽ.

ഹൈ​ക്കോ​ട​തി​യു​ടെ യാ​തൊ​രു അ​നു​മ​തി​യും വാ​ങ്ങാ​തെ​യാ​ണ് 2025ൽ ​ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളും ക​ട്ടി​ള​പ്പാ​ളി​ക​ളും സ്വ​ർ​ണം പൂ​ശാ​നാ​യി ന​ൽ​കി​യ​തെ​ന്ന് എ​സ്ഐ​ടി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഈ ​ഇ​ട​പാ​ടി​ൽ കൃ​ത്യ​മാ​യ ഗൂ​ഢാ​ലോ​ച​ന ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ നി​ഗ​മ​നം.

കൂ​ടാ​തെ, 2019ൽ ​ന​ട​ന്ന സ​മാ​ന​മാ​യ ഇ​ട​പാ​ട് മ​റ​ച്ചു​വെ​ക്കാ​നും മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ശ്ര​മ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. പൂ​ർ​ണ​മാ​യ അ​റി​വോ​ടും ബോ​ധ്യ​ത്തോ​ടും കൂ​ടി​യാ​ണ് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പാ​ളി​ക​ൾ കൊ​ടു​ത്തു​വി​ട്ട​തെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി.​എ​സ് പ്ര​ശാ​ന്ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി ചേ​ർ​ക്കു​ന്ന​ത്.

പി.​എ​സ് പ്ര​ശാ​ന്തി​ന്‍റെ കാ​ല​ത്തെ ഇ​ട​പാ​ടു​ക​ളി​ലെ ഭ​ര​ണ​പ​ര​മാ​യ വീ​ഴ്ച​ക​ൾ​ക്കും ഗൂ​ഢാ​ലോ​ച​ന​ക​ൾ​ക്കും എ​തി​രെ പുതിയ കേസെടുക്കാനാണ് എസ്ഐ​ടി​യു​ടെ തീ​രു​മാ​നം. പാ​ളി​ക​ളി​ലെ സ്വ​ർ​ണം അ​ന​ധി​കൃ​ത​മാ​യി വേ​ർ​തി​രി​ച്ചെ​ടു​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി​യ ഒ​ന്നാം പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്കും ഈ ​ഗൂ​ഢാ​ലോ​ച​ന​യി​ൽ കൃ​ത്യ​മാ​യ പ​ങ്കു​ള്ള​താ​യി അ​ന്വേ​ഷ​ണ​സം​ഘം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

 

 

 

 

 

Tags : sabarimala gold theft case

Recent News

Corehub Up