x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ​നി​ന്ന് ഗ​ണേ​ഷ് കു​മാ​റിനെ ഒഴിവാക്കി; അം​ഗ​ത്വം പു​തു​ക്കി ന​ൽ​കിയില്ല


Published: June 20, 2026 12:11 PM IST | Updated: June 20, 2026 12:11 PM IST

കോ​ട്ട​യം: എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ​നി​ന്ന് കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ പു​റ​ത്ത്. കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അം​ഗ​ത്വം പു​തു​ക്കി ന​ൽ​ക​ണ​മെ​ന്ന് ഗ​ണേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും എ​ൻ​എ​സ്എ​സ് പു​തു​ക്കി ന​ൽ​കി​യി​ല്ല.

. ബോ​ർ​ഡി​ലെ ഒ​മ്പ​ത് അം​ഗ​ങ്ങ​ളു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ എ​ട്ടു​പേ​രു​ടെ അം​ഗ​ത്വം പു​തു​ക്കി ന​ൽ​കി​യെ​ങ്കി​ലും, ഗ​ണേ​ഷ് കു​മാ​റി​നെ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പ​ക​രം ബി.​ആ​ർ.​കെ. ബാ​ബു​വി​നെ പു​തി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി.

പ​ത്ത​നാ​പു​രം താ​ലൂ​ക്ക് യൂ​ണി​യ​നു​മാ​യി ഗ​ണേ​ഷ് കു​മാ​റി​നു​ള്ള അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളാ​ണ് അം​ഗ​ത്വം പു​തു​ക്കാ​തി​രി​ക്കാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് സൂ​ച​ന​യു​ണ്ട്. ക​ഴി​ഞ്ഞ തെ​ഞ്ഞെ​ടു​പ്പ് കാ​ല​ത്തു​ത​ന്നെ താ​ലൂ​ക്ക് യൂ​ണി​യ​ൻ നേ​തൃ​ത്വ​വു​മാ​യി ഗ​ണേ​ഷ് കു​മാ​ർ നേ​രി​ട്ട് ഏ​റ്റു​മു​ട്ടി​യി​രു​ന്നു.

Tags : KB Ganesh Kumar NSS

Recent News

Corehub Up