x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് എ​ബോ​ള ആ​ശ​ങ്ക​യൊ​ഴി​ഞ്ഞു; ഷി​ഗെ​ല്ല നി​യ​ന്ത്ര​ണ​വി​ധേ​യ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി


Published: June 20, 2026 11:59 AM IST | Updated: June 20, 2026 11:59 AM IST

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​യ​ത്ത് എ​ബോ​ള ല​ക്ഷ​ണ​ങ്ങ​ളോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന വി​ദേ​ശ വ​നി​ത​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് എ​ബോ​ള ആ​ശ​ങ്ക​യൊ​ഴി​ഞ്ഞെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

സം​സ്ഥാ​ന​ത്തെ പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി‌​ന്‍റെ ഭാ​ഗ​മാ​യി തൈ​ക്കാ​ട് പി​ഡ​ബ്ല്യു​ഡി റെ​സ്റ്റ് ഹൗ​സി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ന്ന​ത​ത​ല സ​മി​തി യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. കോ​ട്ട​യ​ത്ത് എ​ബോ​ള ല​ക്ഷ​ണ​ങ്ങ​ളോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ആ​ളു​ടെ സ്ര​വ​പ​രി​ശോ​ധ​നാ ഫ​ലം പൂ​നെ വൈ​റോ​ള​ജി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ നി​ന്നാ​ണ് ല​ഭ്യ​മാ​യ​ത്. രാ​ത്രി 10.30ഓ​ടെ ല​ഭി​ച്ച പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്ത് ഹോം ​ക്വാ​റ​ന്‍റീ​നി​ലേ​ക്ക് അ​യ​ച്ചെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സാ​ധാ​ര​ണ​ഗ​തി​യി​ൽ 21 ദി​വ​സ​മാ​ണ് എ​ബോ​ള ക്വാ​റ​ന്‍റീ​ൻ കാ​ല​യ​ള​വ്. എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തി​ന് നി​ല​വി​ൽ യാ​തൊ​രു​വി​ധ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ക്വാ​റ​ന്റൈ​ൻ എ​ത്ര ദി​വ​സം വേ​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് പ​രി​ശോ​ധി​ച്ചു തീ​രു​മാ​നി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ഷി​ഗെ​ല്ല രോ​ഗ​വ്യാ​പ​നം നി​ല​വി​ൽ പൂ​ർ​ണ​മാ​യും നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും പു​തി​യ മ​ര​ണ​ങ്ങ​ൾ എ​ങ്ങും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags : ebola test shigella

Recent News

Corehub Up