x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റ്റ്യാടി​യി​ലെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ; ആ​രെ​യും നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി


Published: June 20, 2026 11:17 AM IST | Updated: June 20, 2026 11:17 AM IST

തി​രു​വ​ന​ന്ത​പു​രം: കു​റ്റ്യാ​ടി​യി​ൽ ന​ട​ന്ന ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ല​ഹ​രി​വി​രു​ദ്ധ പ​ദ്ധ​തി​യാ​യ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ പേ​രി​ൽ ആ​രെ​യും നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ചെ​ന്നി​ത്ത​ല പ്ര​തി​ക​രി​ച്ചു. വി​ഷ​യം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കി.

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ക​ർ​ശ​ന​മാ​യ പോ​ലീ​സ് ന​ട​പ​ടി​ക​ളാ​ണ്, അ​ല്ലാ​തെ ആ​ൾ​ക്കൂ​ട്ട അ​ക്ര​മ​മ​ല്ല. മ​യ​ക്കു​മ​രു​ന്ന് വി​ൽ​ക്കു​ന്ന​വ​രെ​യും ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ​യും ക​ർ​ശ​ന​മാ​യി നേ​രി​ടും, എ​ന്നാ​ൽ അ​ത് നി​യ​മ​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മാ​യി​രി​ക്കു മ​ന്ത്രി പ​റ​ഞ്ഞു.

 കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി നീ​ലേ​ച്ചു കു​ന്നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. കാ​റി​ൽ ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​യെ​ന്ന പേ​രി​ലാ​ണ് യു​വാ​വി​നെ​യും യു​വ​തി​യെ​യും ആ​ൾ​ക്കൂ​ട്ടം പ​ര​സ്യ വി​ചാ​ര​ണ ചെ​യ്ത​ത്.

ഇ​രു​വ​രും സ​ഞ്ച​രി​ച്ച കാ​ർ, മ​റ്റൊ​രു കാ​റി​ൽ ഇ​ടി​ച്ച് നി​ർ​ത്താ​തെ പോ​യെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​രെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ച​ത്. നാ​ട്ടു​കാ​രും പോ​ലീ​സും ഇ​വ​രു​ടെ കാ​റി​ന് പി​ന്നാ​ലെ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കാ​റി​ൽ നി​ന്ന് പി​ടി​ച്ചി​റ​ക്കി മ​ർ​ദി​ച്ചു.

പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ആ​ൾ​ക്കൂ​ട്ടം യു​വാ​വി​നെ​യും യു​വ​തി​യെ​യും ആ​ക്ര​മി​ച്ച​ത്. എ​ന്നാ​ൽ പോ​ലീ​സ് യാ​തൊ​രു ത​ര​ത്തി​ലും ആ​ക്ര​മ​ണ​ത്തെ ത​ട​യാ​ൻ ശ്ര​മി​ച്ചി​ല്ല. ഇ​രു​വ​രു​ടെ​യും പ​ക്ക​ൽ ല​ഹ​രി​മ​രു​ന്ന് ഉ​ണ്ടെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ. എ​ന്നാ​ൽ വാ​ഹ​ന​ത്തി​ൽ നി​ന്ന് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്ന് പി​ന്നീ​ട് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.

 

Tags : Kuttiyadi Mob Trial Ramesh Chennithala

Recent News

Corehub Up