x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​വേ പെ​ട്രോ​ളിം​ഗി​നി​ടെ കാ​റ​പ​ക​ടം; പോ​ലീ​സു​കാ​രു​ടെ കാ​ലു​ക​ൾ മു​റി​ച്ചു നീ​ക്കി


Published: June 20, 2026 11:37 AM IST | Updated: June 20, 2026 11:37 AM IST

കാ​സ​ർ​ഗോ​ഡ്: ഹൈ​വേ പ​ട്രോ​ളിം​ഗി​നി​ടെ കാ​റി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​രു​ടെ കാ​ലു​ക​ൾ മു​റി​ച്ചു നീ​ക്കി. കാ​ഞ്ഞ​ങ്ങാ​ടാ​ണ് സം​ഭ​വം.

സി​വി​ൽ പോ​ലി​സ് ഓ​ഫി​സ​ർ​മാ​രാ​യ സൂ​ര​ജ് (32), അ​ലോ​ഷ്യ​സ്( 39) എ​ന്നി​വ​രു​ടെ കാ​ലു​ക​ളാ​ണ് മം​ഗ​ളൂ​രു തേ​ജ​സ്വി​നി ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മു​റി​ച്ചു നീ​ക്കി​യ​ത്. ഒ​രാ​ളു​ടെ കാ​ൽ മു​ട്ടി​ന് താ​ഴെ വ​ച്ചും മ​റ്റൊ​രാ​ളു​ടെ കാ​ൽ​പാ​ദ​വു​മാ​ണ് മു​റി​ച്ച് നീ​ക്കി​യ​ത്.

വ്യാ​ഴാ​ഴ്ച ഐ​ങ്ങോ​ത്ത് ആ​ണ് സം​ഭ​വം. ദേ​ശീ​യ​പാ​ത​യോ​ര​ത്ത് അ​പ​ക​ട​സാ​ധ്യ​ത​യു​യ​ർ​ത്തി നി​ർ​ത്തി​യ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​ക​ളെ ഇ​വി​ടെ നി​ന്ന് മാ​റാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​ർ.

ഈ ​സ​മ​യ​ത്ത് കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ർ ഇ​തു​വ​ഴി വ​ന്നു. അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പോ​ലീ​സ് ജീ​പ്പി​ന്‍റെ പി​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ടി​ച്ച കാ​ർ, പി​ന്നീ​ട് പോ​ലീ​സ് ജീ​പ്പി​ലി​ടി​ച്ചാ​ണ് നി​ന്ന​ത്.

ഈ ​അ​പ​ക​ട​ത്തി​ൽ പോ​ലീ​സു​കാ​ർ ഇ​രു​വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ​പെ​ട്ടു. പോ​ലീ​സു​കാ​രെ ഉ​ട​ൻ ത​ന്നെ കാ​ഞ്ഞ​ങ്ങാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ മം​ഗ​ളു​രു​വി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് ക്ല​ബ്ബി​ലെ മു​ൻ ഫു​ട്ബോ​ൾ താ​രം കൂ​ടി​യാ​ണ് സൂ​ര​ജ്. കാ​ൽ മു​റി​ച്ചു​മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി ഇ​വ​ർ​ക്ക് പോ​ലീ​സ് സ​ർ​വീ​സി​ൽ തു​ട​രാ​ൻ സാ​ധി​ച്ചേ​ക്കി​ല്ല. മ​റ്റേ​തെ​ങ്കി​ലും വ​കു​പ്പി​ലെ ത​സ്തി​ക​യി​ലേ​ക്ക് ഇ​വ​ർ​ക്ക് മാ​റേ​ണ്ടി വ​രും. ‌

അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല, തൃ​ക്ക​രി​പ്പൂ​ർ എം​എ​ൽ​എ സ​ന്ദീ​പ് വാ​ര്യ​ർ എ​ന്നി​വ​ർ ആ​രോ​ഗ്യ​സ്ഥി​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ച്ചു. ഇ​രു പോ​ലീ​സു​കാ​ർ​ക്കും ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ൽ​കാ​ൻ ഇ​രു​വ​രും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Police legs amputated

Recent News

Corehub Up