ബംഗളൂരു: കർണാടകയിലെ കബ്ബന്പേട്ടില് മൊബൈൽ ഫോൺ തട്ടിപ്പറിച്ചോടുന്നതിനിടെ മോഷ്ടാവ് കുഴഞ്ഞുവീണ് മരിച്ചു. ജുനൈദ് (18) എന്ന യുവാവാണ് ഹൃദായാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്ന അര്ബസിനെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ച് നടന്നു പോവുകയായിരുന്ന ഒരു യുവാവിനെ ജുനൈദും അര്‍ബാസും സ്കൂട്ടറില്‍ പിന്തുടരുകയും മൊബൈല്‍ തട്ടിയെടുത്ത് കടന്നു കളയുകയുമായിരുന്നു. ഉടൻ തന്നെ തലചുമടുമായി സമീപത്ത് നിന്ന തൊഴിലാളി മോഷ്ടാക്കളുടെ സ്കൂട്ടറിന് നേരെ ചുമട് എറിയുകയായിരുന്നു. നിയന്ത്രണം തെറ്റി ഇരുവരും റോഡില്‍ വീണു.
നാട്ടുകാർ പിടികൂടുമെന്ന ഭയത്തില്‍ ഫോണും വാഹനവും ഉപേക്ഷിച്ച് ഓടുന്നതിനിടെ ജുനൈദ് സമീപത്ത് കുഴഞ്ഞുവീണു. തുടര്‍ന്ന് ഇയാൾ വഴിയരികിൽ വിശ്രമിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഹൃദ്രോഗമുള്ളയാളായിരുന്നു ജുനൈദ്. കഠിനമായ ഓട്ടമാകാം ഹൃദയസ്തംഭനത്തിന് കാരണമായതെന്നാണ് സൂചന.
Tags : die heart attack phone