പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ഓഫീസിൽ ജോലിക്കിടെ മെഷീനിൽ കൈ കുടുങ്ങി ബംഗളൂരു സ്വദേശിക്ക് ദാരുണാന്ത്യം. ആർബിഐക്ക് വേണ്ടി കരാർ ജോലി ചെയ്യുന്ന മുംബൈ ആസ്ഥാനമായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ എച്ച്.എൻ. അശോക് (48) ആണ് മരിച്ചത്.
ബേക്കറി ജംഗ്ഷനിലുള്ള ആർബിഐ ഓഫീസിനുള്ളിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ഉപയോഗശൂന്യമായ കറൻസി നോട്ടുകൾ നശിപ്പിക്കുന്നതിനുള്ള മെഷീൻ ഘടിപ്പിച്ച് ട്രയൽ റൺ നടത്തുന്നതിനിടെ അശോകിന്റെ കൈ മെഷീന്റെ ബെൽറ്റിൽ കുടുങ്ങുകയായിരുന്നു.
തുടർന്ന് ശരീരത്തിന്റെ ഒരു ഭാഗം മെഷീനും ബെൽറ്റിനും ഇടയിൽ കുരുങ്ങി ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags : RBI office Accident Contract worker dies Deepika DeepikaNewspaper NewsUpdate Headlines