x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​സി​എ​ൽ മൂ​ന്നാം സീ​സ​ൺ; തി​ള​ങ്ങാ​ൻ ആ​ല​പ്പു​ഴ​യി​ൽ നി​ന്ന് പ​ത്ത് മി​ടു​ക്ക​ർ

സ്പോർട്സ് ഡെസ്ക്
Published: August 13, 2026 04:52 PM IST | Updated: August 13, 2026 04:52 PM IST

കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് മൂ​ന്നാം സീ​സ​ണി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ നി​ന്നു​ള്ള താ​ര​ങ്ങ​ൾ.

ആ​ല​പ്പു​ഴ: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് മൂ​ന്നാം സീ​സ​ണി​ൽ ആ​ല​പ്പു​ഴ​യു​ടെ അ​ഭി​മാ​ന​മു​യ​ർ​ത്തി ജി​ല്ല​യി​ൽ നി​ന്ന് പ​ത്ത് താ​ര​ങ്ങ​ൾ ക​ള​ത്തി​ലി​റ​ങ്ങു​ന്നു. ഓ​ൾ​റൗ​ണ്ട​ർ​മാ​രും സ്പി​ന്ന​ർ​മാ​രും ഹാ​ർ​ഡ് ഹി​റ്റ​ർ​മാ​രു​മ​ട​ക്കം വി​വി​ധ ടീ​മു​ക​ളി​ലാ​ണ് ഈ ​താ​ര​ങ്ങ​ൾ ഇ​ടം നേ​ടി​യി​ട്ടു​ള്ള​ത്. താ​ര​ലേ​ല​ത്തി​ൽ ഏ​റ്റ​വും അ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട എം. ​നി​ഖി​ലി​നെ 6.20 ല​ക്ഷം രൂ​പ​യ്ക്കാ​ണ് തി​രു​വ​ന​ന്ത​പു​രം റോ​യ​ൽ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. 

ബി ​വി​ഭാ​ഗ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക​യ്ക്ക് ലേ​ല​ത്തി​ൽ പോ​യ നി​ഖി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ 171 റ​ൺ​സും അ​ഞ്ചു വി​ക്ക​റ്റും വീ​ഴ്ത്തി​യി​രു​ന്നു. എ​ൻ​എ​സ്കെ ട്രോ​ഫി​യി​ലെ മി​ക​ച്ച പ്ര​ക​ട​ന​വും നി​ഖി​ലി​ന് തു​ണ​യാ​യി. ക​ഴി​ഞ്ഞ സീ​സ​ണി​ൽ കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​ന്‍റെ വി​ജ​യ​ശി​ല്പി​യാ​യ  പി.​എ​സ്.​ജെ​റി​നെ 2.30 ല​ക്ഷം രൂ​പ​യ്ക്ക് ടീം ​നി​ല​നി​ർ​ത്തി. പ​രി​ച​യ​സ​മ്പ​ന്ന​നാ​യ പി.​കെ. മി​ഥു​നെ​യും കൊ​ച്ചി വീ​ണ്ടും ടീ​മി​ലെ​ത്തി​ച്ചു. ജി​ല്ല​യു​ടെ സ്വ​ന്തം ടീ​മാ​യ ആ​ല​പ്പി റി​പ്പി​ൾ​സി​ൽ ഓ​ൾ​റൗ​ണ്ട​ർ ആ​ർ. അ​മ​ൽ​രാ​ജും വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ ആ​കാ​ശ് പി​ള്ള​യും 75,000 രൂ​പ​യ്ക്ക് ഇ​ടം​നേ​ടി.

ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​യ കെ.​ജി. അ​ഖി​ലും (75,000 രൂ​പ), അ​മ​ൽ ര​മേ​ഷും (75,000 രൂ​പ) എ​സ്. മി​ഥു​നും (1.5 ല​ക്ഷം രൂ​പ) ഏ​രീ​സ് കൊ​ല്ലം സെ​യി​ലേ​ഴ്സി​നാ​യും, കൂ​റ്റ​ന​ടി​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ പ്ര​സൂ​ൺ പ്ര​സാ​ദ് തൃ​ശൂ​ർ ടൈ​റ്റ​ൻ​സി​നാ​യും ക​ളി​ക്കും. ലെ​ഫ്റ്റ് ആം ​സ്പി​ന്ന​ർ എം.​യു. ഹ​രി​കൃ​ഷ്ണ​നെ മൂ​ന്നു ല​ക്ഷം രൂ​പ​യ്ക്കാ​ണ് കാ​ലി​ക്ക​റ്റ് ഗ്ലോ​ബ്സ്റ്റാ​ർ​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നാ​യി ക​ളി​ച്ചി​ട്ടു​ള്ള എ​സ്. മി​ഥു​ൻ ക​ഴി​ഞ്ഞ സീ​സ​ണി​ൽ കാ​ലി​ക്ക​റ്റി​നാ​യി പ​ത്ത് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി​യി​രു​ന്നു.

Tags : Kerala Cricket League Alappuzha M. Nikhil Cricket

Recent News

Corehub Up