റിദ്ധി താക്കർ
റായ്പൂർ: ഛത്തീസ്ഗഡിലെ ധാംതരിയിൽ ട്രെയിലർ ഇടിച്ച് ബൈക്ക് യാത്രിക മരിച്ചു. മുംബൈ സ്വദേശിനി റിദ്ധി താക്കർ (24) ആണ് മരിച്ചത്.
മുംബൈയിൽ നിന്ന് ബസ്തറിലേക്ക് 23 പേരോടൊപ്പം ബൈക്കിൽ യാത്ര പോയതായിരുന്നു റിദ്ധി. മാർക്ക ടോലയ്ക്ക് സമീപം എതിർദിശയിൽ നിന്ന് വന്ന ട്രെയിലർ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതേദഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സഹയാത്രികരായ സ്ത്രീകളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.