Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biker

കു​ഴി വി​ല്ല​നാ​യി; തൃ​ശൂ​രി​ൽ കാ​റി​ലി​ടി​ച്ചു റോ​ഡി​ൽ വീ​ണ ബൈ​ക്ക് യാ​ത്രി​ക​ൻ ബ​സി​ടി​ച്ചു​ മ​രി​ച്ചു

തൃ​​​ശൂ​​​ർ: കാ​​​റി​​​നു പി​​​ന്നി​​​ലി​​​ടി​​​ച്ച് റോ​​​ഡി​​​ൽ വീ​​​ണ ബൈ​​​ക്ക് യാ​​​ത്രി​​​ക​​​ൻ പി​​​ന്നാ​​​ലെ​​​യെ​​​ത്തി​​​യ ബ​​​സി​​​ടി​​​ച്ചു മ​​​രി​​​ച്ചു. വെ​​​ളു​​​ത്തൂ​​​ർ ത​​​ച്ചം​​​പി​​​ള്ളി ക​​​ടു​​​ക്കാ​​​ട്ടി​​​ൽ സ​​​ഹ​​​ജ​​​ന്‍റെ​​​യും ശ​​​ര​​​ണ്യ​​​യു​​​ടെ​​​യും മ​​​ക​​​ൻ അ​​​നു​​​ഗ്ര​​​ഹ് (20) ആ​​​ണു മ​​​രി​​​ച്ച​​​ത്. ബൈ​​​ക്ക് ഓ​​​ടി​​​ച്ചി​​​രു​​​ന്ന സ​​​ഹോ​​​ദ​​​ര​​​ൻ ആ​​​ദി​​​ത്തി​​​നു സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു.

ഇ​​​ന്ന​​​ലെ വൈ​​കു​​ന്നേ​​രം നാ​​​ലോ​​​ടെ​​​യാ​​​ണ് അ​​​പ​​​ക​​​ടം. തൃ​​​ശൂ​​​രി​​​ൽ​​​നി​​​ന്നു ബൈ​​​ക്കി​​​ൽ വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ. അ​​​യ്യ​​​ന്തോ​​​ൾ സി​​​വി​​​ൽ ലൈ​​​നി​​​നു സ​​​മീ​​​പ​​​മു​​​ള്ള ര​​​ഹാ​​​ന വി​​​ല്ലാ​​​സി​​​നു സ​​​മീ​​​പം ജ​​​ല​​​വി​​​ത​​​ര​​​ണ​​​വ​​​കു​​​പ്പി​​​ന്‍റെ തു​​​റ​​​ന്നു​​​കി​​​ട​​​ന്ന വാ​​​ൽ​​​വ് കു​​​ഴി ക​​​ണ്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മു​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കാ​​​ർ പെ​​​ട്ടെ​​​ന്നു ബ്രേ​​​ക്ക് ചെ​​​യ്യു​​​ക​​​യും പി​​​ന്നാ​​​ലെ​​​യെ​​​ത്തി​​​യ ഇ​​​വ​​​രു​​​ടെ ബൈ​​​ക്ക് കാ​​​റി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ ബൈ​​​ക്കി​​​ൽ​​​നി​​​ന്നു റോ​​​ഡി​​​ലേ​​​ക്കു തെ​​​റി​​​ച്ചു​​​വീ​​​ണ അ​​​നു​​​ഗ്ര​​​ഹ്, തൃ​​​പ്ര​​​യാ​​​ർ റൂ​​​ട്ടി​​​ലോ​​​ടു​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സി​​​ന്‍റെ അ​​​ടി​​​യി​​​ലേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ അ​​​നു​​​ഗ്ര​​​ഹി​​​നെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.

ഗ​​​താ​​​ഗ​​​ത​​​ത്തി​​​ര​​​ക്കേ​​​റി​​​യ തൃ​​​ശൂ​​​ർ-​​​വാ​​​ടാ​​​ന​​​പ്പ​​​ള്ളി സം​​​സ്ഥാ​​​ന​​​പാ​​​ത​​​യി​​​ൽ അ​​​പ​​​ക​​​ട​​​ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്ന ഈ ​​​കു​​​ഴി​​​ക​​​ൾ നേ​​​ര​​​ത്തെ​​​യും പ​​​ല​​​ത​​​വ​​​ണ അ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്കു കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്. സം​​​ഭ​​​വ​​​ത്തി​​​ൽ വെ​​​സ്റ്റ് പൊലിസ് കേ​​​സെ​​​ടു​​​ത്തു. സം​​​സ്കാ​​​രം ഞാ​​​യ​​​റാ​​​ഴ്ച പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം ന​​​ട​​​ക്കും. സ​​​ഹോ​​​ദ​​​രി: അ​​​മേ​​​യ​​​.​​​

Kerala

ബസുകളുടെ ഇടയിൽപെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തൃശൂര്‍: ഇരിങ്ങാലക്കുടയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതര പരിക്ക്. രാത്രി ഏഴിന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻറിന് സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്.

മനോജ് ആണ് മരിച്ചത്.. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സണ്ണി എന്നയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകളില്‍ വന്നിടിക്കുകയായിരുന്നു.

മുമ്പിലുണ്ടായിരുന്ന സ്വകാര്യ ബസ് പെട്ടന്ന് ബ്രേക്കിട്ടപ്പോള്‍ ബൈക്കുകളും പെട്ടന്ന് നിര്‍ത്തിയിരുന്നു. ഈ സമയം പിന്നില്‍ അമിത വേഗതയിലെത്തിയ ബസ് ബൈക്കുകളില്‍ വന്നിടിച്ചാണ് അപകടം.

ഇരു ബസുകളുടെയും ഇടയില്‍ ബൈക്കുകള്‍ പെടുകയായിരുന്നു. അപകടം നടന്നയുടനെ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഉടന്‍ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്തുവെങ്കിലും മനോജ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സണ്ണിയെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ദ ചികില്‍സക്കായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

National

ബൈ​ക്കി​ന്‍റെ വേ​ഗം കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു; ആ​റ് പേ​ർ അ​റ​സ്റ്റി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൊ​ര​ഖ്പു​രി​ൽ ബൈ​ക്കി​ന്‍റെ വേ​ഗ​ത കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു. മ​ണി​റാം സ്വ​ദേ​ശി​യും ക​ർ​ഷ​ക​നു​മാ​യ ഗ്യാ​നേ​ന്ദ്ര ചൗ​ധ​രി (35) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​റ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഗ്യാ​നേ​ന്ദ്ര​യു​ടെ വ​യ​ലി​ന് സ​മീ​പം ഒ​രു യു​വാ​വ് അ​മി​ത വേ​ഗ​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് പൊ​ടി ഉ​യ​ർ​ന്നു. ബൈ​ക്കി​ന്‍റെ വേ​ഗ​ത കു​റ​യ്ക്കാ​ൻ ഗ്യാ​നേ​ന്ദ്ര ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി.

ബൈ​ക്ക് യാ​ത്രി​ക​ൻ ചി​ല സു​ഹൃ​ത്തു​ക്ക​ളെ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും ഗ്യാ​നേ​ന്ദ്ര​യെ വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗ്യാ​നേ​ന്ദ്ര​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞു.

പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥ​ന​ത്തി​ൽ ആ​റ് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ര​ണ്ട് ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. സ​ന്ദീ​പ് നി​ഷാ​ദ്, ശേ​ഷ്നാ​ഥ് നി​ഷാ​ദ്, ഗൗ​തം നി​ഷാ​ദ്, ര​മേ​ശ് നി​ഷാ​ദ്, വി​ക്കി രാ​ജ്ഭ​ർ, രാ​ജ​ൻ നി​ഷാ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

National

പ​ട്ട​ത്തി​ന്‍റെ ച​ര​ട് കു​രു​ങ്ങി ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വ്; ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം

ബം​ഗു​ളു​രു: പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി ഗൃ​ഹ​നാ​ഥ​ന് ദാ​രു​ണാ​ന്ത്യം. ക​ർ​ണ​ട​ക​യി​ലെ ബി​ദ​ർ ജി​ല്ല​യി​ലെ ത​ല​മ​ഡ​ഗി പാ​ല​ത്തി​ന​ടു​ത്തു​ള്ള റോ​ഡി​ലാ​യി​രു​ന്നു സം​ഭ​വം.

സ​ഞ്ജു കു​മാ​ർ ഹൊ​സ​മാ​ണി(48) ആ​ണ് മ​രി​ച്ച​ത്. ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റ സ​ഞ്ജു, മ​ക​ളെ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ര​ക്തം വാ​ർ​ന്നാ​ണ് മ​രി​ച്ച​ത്.

സം​ഭ​വം ക​ണ്ട ഒ​രു വ​ഴി​യാ​ത്ര​ക്കാ​ര​ൻ സ​ഞ്ജു കു​മാ​റി​ന്‍റെ മു​റി​വി​ൽ തു​ണി അ​മ​ർ​ത്തി ര​ക്ത​സ്രാ​വം ത​ട​യാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് ആം​ബു​ല​ൻ​സ് വി​ളി​ച്ചു. എ​ന്നാ​ൽ വാ​ഹ​നം എ​ത്തി​യ​പ്പോ​ഴേ​ക്കും സ​ഞ്ജു കു​മാ​ർ മ​രി​ച്ചു.

ആം​ബു​ല​ൻ​സ് കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി​യി​രു​ന്നെ​ങ്കി​ൽ ഹൊ​സാ​മ​ണി ര​ക്ഷ​പ്പെ​ട്ടേ​നെ​യെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, പ​ട്ടം പ​റ​ത്തു​ന്ന നൈ​ലോ​ൺ ച​ര​ടു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ഞ്ജു കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും അ​പ​ക​ട സ്ഥ​ല​ത്ത് പ്ര​തി​ഷേ​ധി​ച്ചു.

സം​ഭ​വ​ത്തി​ൽ മ​ന്ന എ​ഖെ​ല്ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

മ​ല​പ്പു​റ​ത്ത് ബൈ​ക്ക് യാ​ത്രി​ക​ന് ക്രൂ​ര​മ​ർ​ദ​നം; വ​ധ​ശ്ര​മ​ത്തി​ന് കേ​സ്

 

മ​ല​പ്പു​റം: മ​ങ്ക​ട​യി​ൽ ബൈ​ക്ക് യാ​ത്രി​ക​ന് ക്രൂ​ര​മ​ർ​ദ​നം. മ​ങ്ക​ട ഞാ​റ​ക്കാ​ട് സ്വ​ദേ​ശി ഹ​രി​ഗോ​വി​ന്ദ​നാ​ണ് (48) മ​ർ​ദ്ദ​ന​മേ​റ്റ​ത്.

ഹെ​ൽ​മെ​റ്റ് കൊ​ണ്ട് യു​വാ​വി​ന്‍റെ ത​ല​ക്ക​ടി​ക്കു​ന്ന​തും മു​ഖ​ത്ത് ക്രൂ​ര​മാ​യി പ്ര​ഹ​രി​ക്കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. ചാ​വി കൊ​ണ്ട് കു​ത്തി​യും പ​രി​ക്കേ​ൽ​പ്പി​ച്ചു. ബൈ​ക്കി​ൽ ഇ​ട​ത് വ​ശ​ത്ത് കൂ​ടി ഓ​വ​ർ​ടേ​ക്ക് ചെ​യ്തെ​ന്ന് പ​റ​ഞ്ഞാ​ണ് ആ​ക്ര​മി​ച്ച​ത്.

നാ​ല് പേ​ർ ചേ​ർ​ന്നാ​ണ് ഹ​രി​ഗോ​വി​ന്ദ​നെ മ​ർ​ദി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ൾ​ക്ക് എ​തി​രെ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത​താ​യി മ​ങ്ക​ട പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Corehub Up